Published : Sep 14, 2022, 08:10 AM ISTUpdated : Sep 14, 2022, 02:23 PM IST

Malayalam News Live: ഖത്തറിൽ സ്കൂൾ ബസിൽ വിദ്യാർഥിനി മരിച്ച സംഭവം: സ്കൂൾ അടയ്ക്കാൻ ഉത്തരവ്

Summary

ഖത്തറിൽ സ്കൂൾ ബസ്സിനുള്ളിൽ മലയാളി വിദ്യാർഥിനി മരിച്ച സംഭവത്തിൽ സ്കൂൾ അടയ്ക്കാൻ ഉത്തരവ്. അൽ വക്രയിലെ സ്പ്രിങ്ഫീൽഡ് കിൻഡർ ഗാർഡൻ ആണ്  വിദ്യാഭ്യാസ മന്ത്രാലയം അടപ്പിച്ചത് . വീഴ്ചവരുത്തിയ സ്കൂൾ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ സ്കൂൾ ജീവനക്കാർക്ക് വീഴ്ച  ഉണ്ടായതായി തെളിഞ്ഞതിനെ തുടർന്നാണ് നടപടി

Malayalam News Live: ഖത്തറിൽ സ്കൂൾ ബസിൽ വിദ്യാർഥിനി മരിച്ച സംഭവം: സ്കൂൾ അടയ്ക്കാൻ ഉത്തരവ്

02:23 PM (IST) Sep 14

മസ്കറ്റ് കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ പുക

 യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് പുക കണ്ടത്. വിമാനത്തിൽ സാങ്കേതിക സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു

11:41 AM (IST) Sep 14

നിയമസഭാ കൈയാങ്കളി കേസ്; പ്രതികൾ കുറ്റം നിഷേധിച്ചു

നിയമസഭാ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ കുറ്റം നിഷേധിച്ചു. തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജറായ പ്രതികള്‍ കുറ്റപത്രം വായിച്ച് കേട്ട ശേഷമാണ് കുറ്റം നിഷേധിച്ചത്. Read More

11:40 AM (IST) Sep 14

ഡിവൈഎഫ്ഐ-സിപിഎം നേതാക്കള്‍ക്ക് സസ്പെൻഷൻ

കായംകുളം താലൂക്കാശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തിലെ മുഖ്യപ്രതികളായ ഡിവൈഎഫ്ഐ, സിപിഎം നേതാക്കളെ സസ്പെന്‍റ് ചെയ്തു. സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായ അരുൺ അന്തപ്പൻ, സുധീർ, ഡിവൈഎഫ്ഐ ബ്ലോക്ക് സിഡന്‍റ് സാജിദ്, വിനോദ് എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത്.  Read More

11:40 AM (IST) Sep 14

യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭർത്താവ് അറസ്റ്റിൽ

ഇടുക്കി വളകോട്ടിൽ ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭർത്താവ് അറസ്റ്റിൽ. വളകോട് പുത്തൻ വീട്ടിൽ ജോബിഷാണ് അറസ്റ്റിലായത്. സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. ഹെലിബറിയ സ്വദേശി ഷീജ (28) ആണ് മരിച്ചത്. Read More

11:39 AM (IST) Sep 14

കെഎസ്ആര്‍ടിസിയെ മൂന്നായി വിഭജിക്കുമെന്ന് പിണറായി

സർക്കാർ സഹായിച്ചിട്ടും ശമ്പളം പോലും നൽകാനാവാത്തത് കെഎസ്ആര്‍ടിസി മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയാണെന്ന് മുഖ്യമന്ത്രി. സത്യങ്ങൾ മറച്ചുവച്ചാണ് ചില സംഘടനകളുടെ പ്രചാരണമെന്നും അദ്ദേഹം വിമര്‍ശിച്ചു. കെഎസ്ആര്‍ടിസിയെ സ്വയംഭരണാധികാരമുള്ള മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കുമെന്നും സിംഗിൾ ഡ്യൂട്ടിയിൽ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിന്ത വാരികയിലെ ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. Read More 

10:56 AM (IST) Sep 14

കെപിസിസി ജനറല്‍ ബോഡി നാളെ(സെപ്റ്റംബര്‍ 15ന്)

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കെപിസിസി ജനറല്‍ ബോഡിയുടെ പ്രഥമയോഗം സെപ്റ്റംബര്‍ 15ന് രാവിലെ 11ന് കെപിസിസി ആസ്ഥാനത്ത് ചേരുമെന്നും എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്നും പ്രദേശ് റിട്ടേണിംഗ് ഓഫീസര്‍ ജി.പരമേശ്വര അറിയിച്ചു.

10:07 AM (IST) Sep 14

നിയമസഭ കയ്യാങ്കളി കേസ്: ഇ പി ജയരാജന്‍ ഇന്ന് ഹാജരാകില്ല

മറ്റൊരു ദിവസം ഹാജരാക്കാമെന്നു അഭിഭാഷകൻ മുഖേനെ കോടതിയെ അറിയിക്കും. അസുഖമായി കണ്ണൂരിൽ വിശ്രമിക്കുന്ന കാര്യം കോടതിയെ അഭിഭാഷകൻ അറിയിക്കും

08:13 AM (IST) Sep 14

ഹോം ലോൺ അടവ് മുടങ്ങി , വീട് ജപ്തി ചെയ്ത് എച്ച്ഡിഎഫ്സിബാങ്ക് , പെരുവഴിയിൽ കുടുംബം

എച്ച് ഡി എഫ് സി ബാങ്ക് കിടപ്പാടം ജപ്തി ചെയ്തതോടെ ഭിന്നശേഷിയുള്ള മകളും രോഗിയായ മാതാവും ഉൾപെടെയുള്ള കുടുംബം പെരുവഴിയിൽ. കണ്ണൂർ കുറുമാത്തൂർ സ്വദേശി അബ്ദുള്ള എച്ച് ഡി എഫ് സി ഹോം ലോൺസിൽ നിന്നുമെടുത്ത 25 ലക്ഷം രൂപ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടി. കുറുമാത്തൂരിൽ അബ്ദുള്ളയുടെ വീടാണ് ജപ്തി ചെയ്തത്. പോകാൻ ഇടമില്ലാതെ അർധ രാത്രിവരെ വീട്ടു മുറ്റത്തിരുന്ന കുടുംബത്തെ നാട്ടുകാർ ഇടപെട്ട് ഒരു ബന്ധുവിന്‍റെ വീട്ടിലെത്തിച്ചു

08:11 AM (IST) Sep 14

പാലക്കാട് നൊച്ചുപുളളിയിൽ ഷോക്കേറ്റ്‌ ആന ചരിഞ്ഞു, കാട്ടുപന്നിക്ക് വെച്ച കെണിയിൽ കുടുങ്ങി

പാലക്കാട് മുണ്ടൂർ നൊച്ചുപുളളിയിൽ  പിടിയാന ഷോക്കേറ്റ്‌ ചരിഞ്ഞു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് പിടിയാന ഷോക്കേറ്റ്‌ ചരിഞ്ഞത്. 
പുലർച്ചെയാണ് സംഭവം.  വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.  കാട്ടുപന്നിക്ക് വെച്ച കെണിയിൽ പിടിയാന കുടുങ്ങി എന്നാണ് സംശയം

08:11 AM (IST) Sep 14

വിട്ടുവീഴ്ചയ്ക്ക് കേരളബാങ്ക് , സുഹ്റയുടെ വായ്പയിൽ ഇളവ് നൽകും ,ഒറ്റത്തവണ തീർപ്പാക്കലിലൂടെ പണം അടയ്ക്കാൻ അവസരം

കണ്ണൂർ കൂത്തുപറമ്പിൽ കേരള ബാങ്ക്,വീട് ജപ്തി ചെയ്ത സംഭവത്തിൽ പ്രശ്ന പരിഹാരത്തിന് ശ്രമം തുടങ്ങി. ഒറ്റ തവണ തീർപ്പാക്കലിലൂടെ പണം അടക്കാനുള്ള അവസരം കുടുംബത്തിന് നൽകും. ലോൺ തുകയിൽ ഇളവ് വരുത്താനും തീരുമാനം ആയി .  ഇന്നലെ ചേർന്ന കേരള ബാങ്ക് ബോർഡ് യോഗത്തിൽ സുഹ്റയുടെ വീട് ജപ്തി ചെയ്ച വിഷയം ചർച്ച ചെയ്ത് തീരുമാനം എടുക്കുകയായിരുന്നു. ഇതിനിടെ സുഹ്റയേയും കുടുംബത്തെയെയും സമീപത്തെ വീട്ടിലേയ്ക്ക് മാറ്റി

08:10 AM (IST) Sep 14

ത്തറിൽ സ്കൂൾ ബസിൽ മലയാളി വിദ്യാർഥിനി മരിച്ച സംഭവം: സ്കൂൾ അടയ്ക്കാൻ ഉത്തരവ്,ജീവനക്കാർക്കെതിരെ നടപടി

ഖത്തർ :  ഖത്തറിൽ സ്കൂൾ ബസ്സിനുള്ളിൽ മലയാളി വിദ്യാർഥിനി മരിച്ച സംഭവത്തിൽ സ്കൂൾ അടയ്ക്കാൻ ഉത്തരവ്. അൽ വക്രയിലെ സ്പ്രിങ്ഫീൽഡ് കിൻഡർ ഗാർഡൻ ആണ്  വിദ്യാഭ്യാസ മന്ത്രാലയം അടപ്പിച്ചത് . വീഴ്ചവരുത്തിയ സ്കൂൾ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ സ്കൂൾ ജീവനക്കാർക്ക് വീഴ്ച  ഉണ്ടായതായി തെളിഞ്ഞതിനെ തുടർന്നാണ് നടപടി.  മിൻസയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
 


More Trending News