വിദേശങ്ങളിൽ പടരുന്ന ഒമിക്രോൺ വകഭേദങ്ങൾ രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതയോടെ കേന്ദ്രം. സംസ്ഥാനങ്ങൾക്ക് കർശന ജാഗ്രത തുടരാൻ നിർദേശം നൽകി. കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങളിൽ തല്ക്കാലം മാറ്റമില്ല. അടുത്തയാഴ്ച ആരോഗ്യമന്ത്രി വീണ്ടും യോഗം വിളിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗവും ചേരും. രാജ്യാന്തര യാത്രയ്ക്കുള്ള എയർ സുവിധ ഫോം തല്ക്കാലം തിരിച്ചു കൊണ്ടു വരില്ല. കേരളത്തിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു

05:40 PM (IST) Dec 22
പൊലീസിലെ ചിലർ ചില വൈകൃതങ്ങൾ കാണിക്കുന്നുവെന്നും അവരോടുള്ള സമീപനത്തിൽ സർക്കാരിന് ഒരു ആശയക്കുഴപ്പവുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രിമനലുകളെ നേരിടാനാണ് പൊലീസ് സേന. ആ പൊലീസ് സേനയിൽ ക്രിമിനലുകൾ വേണ്ട. ലോക്കപ്പ് മർദനം ഉണ്ടായാൽ അത് പൊലീസ് അന്വേഷിക്കണ്ട. അത് സിബിഐയെ ഏൽപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. Read More
05:37 PM (IST) Dec 22
മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം സംബന്ധിച്ച വിദ്യാര്‍ത്ഥികളുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി. രാത്രി 9.30 ന് ശേഷം ഹോസ്റ്റലിൽ നിന്നും ക്യാമ്പസിനുള്ളിൽ തന്നെ പോകാൻ വാർഡന്‍റെ അനുമതി മതിയാകും. എന്നാല്‍, മറ്റാവശ്യങ്ങൾക്ക് 9.30 ന് ശേഷം ഹോസ്റ്റലിൽ നിന്നും പുറത്തിറങ്ങാൻ രക്ഷാകർത്താക്കളുടെ അനുമതി വേണമെന്നാണ് കോടതി ഉത്തരവ്. Read More
05:37 PM (IST) Dec 22
രാജ്യസഭയിൽ കേന്ദ്രമന്ത്രിമാരെ അഭിനന്ദിച്ചിട്ടില്ലെന്ന് രാജ്യസഭ എം പി പിവി അബ്ദുൽ വഹാബ്. തമാശ രൂപത്തിൽ പറഞ്ഞത് പ്രശംസയായി പലരും വ്യാഖ്യാനിച്ചു. സദുദ്ദേശത്തോടെ നടത്തിയ സംസാരം പലരും അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴച്ചെന്നും അബ്ദുൽ വഹാബ് എംപി എഫ്ബി പോസ്റ്റില്‍ കുറിച്ചു. Read More
05:36 PM (IST) Dec 22
കൊവിഡ് പ്രോട്ടോകോൾ എല്ലാവരും പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. രാജ്യത്ത് പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ സ്ഥിതി ഗതികൾ വിലയിരുത്തി വരികയാണെന്നും ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും മന്ത്രി നിർദ്ദേശിച്ചു. Read More
05:35 PM (IST) Dec 22
രാജ്യത്ത് കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കാൻ സാധ്യതയെന്ന സൂചനകള്‍ക്കിടെ ആഗ്രയിലെ താജ്മഹലിൽ പ്രവേശിക്കാൻ കൊവിഡ് പരിശോധന നിർബന്ധമാക്കി. പരിശോധന നടത്തി കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചവർക്ക് മാത്രമാണ് താജ് മഹലില്‍ പ്രവേശനം അനുവദിക്കുക. നിബന്ധന എല്ലാ സന്ദർശകർക്കും ബാധകം എന്ന് ജില്ലാ ആരോഗ്യ വകുപ്പ് വിശദമാക്കുന്നത്. Read More
05:34 PM (IST) Dec 22
രാജ്യത്ത് കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കാൻ സാധ്യത. വരാനിരിക്കുന്ന ക്രിസ്മസ് പുതുവത്സരാഘോഷങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കിയേക്കും. മാസ്ക് വീണ്ടും നിർബന്ധമാക്കാനും സാധ്യതയുണ്ട്. Read More
11:02 AM (IST) Dec 22
ബഫർ സോൺ വിഷയത്തിൽ വിശദീകരണവുമായി റവന്യൂ മന്ത്രി കെ രാജൻ. ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളുമുൾപ്പെടെ ബഫർ സോണിൽ ഉൾപ്പെടുത്താനാകില്ലെന്നാണ് സർക്കാർ നിലപാടെന്നും അത് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. ഫീൽഡ് സർവ്വേ ഏറ്റവും വേഗതയിൽ നടക്കും. സർവ്വേ എങ്ങനെ വേണം എന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് ട്രെയിനിങ്ങ് നൽകും. 26 മുതൽ സർവ്വേ തുടങ്ങും. ഭൂമി തരം മാറ്റൽ അപേക്ഷകൾ സമയബന്ധിതമായി പൂർത്തിയാക്കും.
10:40 AM (IST) Dec 22
ബഫർസോൺ ഭൂപടം പ്രസിദ്ധീകരിച്ചതിന് പിന്നാലെ സർക്കാർ വെബ്‌സൈറ്റ് പണിമുടക്കി.കൂടുതൽ ആളുകൾ വെബ്‌സൈറ്റ് സന്ദർശിച്ചതോടെയാണ് പ്രശ്‌നമായത്.ഉടൻ പരിഹരിക്കുമെന്ന് പിആർഡി അറിയിച്ചു
09:47 AM (IST) Dec 22
കൊവിഡ് രോഗബാധ പടരുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻ കരുതലുകൾ വിശകലനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. ചൈനയിൽ കൊവിഡ് വ്യാപനത്തിന് കാരണമായ ബിഎഫ് സെവൻ ഉപവകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്. ഇന്ന് ചേരുന്ന യോഗത്തിൽ നടപടിക്രമങ്ങൾ പ്രധാനമന്ത്രി വിലയിരുത്തും.
08:51 AM (IST) Dec 22
കർണാടകത്തിലേക്കുള്ള കൂറ്റൻ ട്രക്കുകള്‍ക്ക് താമരശ്ശേരി ചുരം വഴി പോകാന്‍ അനുമതി നല്‍കിയതിനാൽ ഇന്ന് രാത്രി എട്ട് മണി മുതൽ ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തും. രാത്രി 11 മണിക്കും രാവിലെ അഞ്ചുമണിക്ക് ഇടയിലാണ് ട്രക്കിന് വേണ്ടി ചുരം പൂർണമായും ഒഴിച്ചിടുന്നത്. പൊതുജനങ്ങള്‍ ഈ സമയം ഇതുവഴിയുള്ള യാത്രയ്ക്ക് ബദല്‍ മാര്‍ഗം ഉപയോഗിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
08:03 AM (IST) Dec 22
സീറോ ബഫർ സോൺ റിപ്പോർട്ടും ഭൂപടവും പ്രസിദ്ധീകരിച്ച് സർക്കാർ. 2021ൽ കേന്ദ്രത്തിന് സംസ്ഥാനം നൽകിയ റിപ്പോർട്ട് ആണ് പ്രസിദ്ധീകരിച്ചത്. സർക്കാർ വെബ് സൈറ്റുകളിൽ റിപ്പോർട്ട് ലഭ്യമാണ്. റിപ്പോർട്ട് മാനദണ്ഡമാക്കി വേണം ജനങ്ങൾ പരാതി നൽകാൻ.
ജനവാസ മേഖലകളെ ബഫർ സോണിൽ നിന്നും ഒഴിവാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്
07:46 AM (IST) Dec 22
ഓണത്തിന് പിന്നാലെ ക്രിസ്മസ് കാലത്തും കര്‍ഷകരെ പറഞ്ഞുപറ്റിച്ച് ഹോര്‍ട്ടി കോര്‍പ്പ്. കര്‍ഷകരിൽ നിന്ന് സംഭരിച്ച പച്ചക്കറികൾക്ക് 9മാസമായി പണം നൽകാതെയാണ് ഹോര്‍ട്ടി കോര്‍പ്പിന്‍റെ വഞ്ചന. നെടുമങ്ങാട് ഗ്രാമീണ കാര്‍ഷിക മൊത്തവ്യാപാര ചന്തയിൽ മാത്രം 90 ലക്ഷം രൂപയാണ് ഹോര്‍ട്ടി കോര്‍പ്പ് കര്‍ഷകര്‍ക്ക് നൽകാനുള്ളത്
07:45 AM (IST) Dec 22
ബഫർസോൺ വിഷയത്തിൽ ഇടുക്കിയിലെ വിവിധ പഞ്ചായത്തുകളിൽ നാളെ മുതൽ ഫീൽഡ് സർവേ തുടങ്ങും.ബഫർ സോണിൽ പരാതികൾ കിട്ടുന്ന മുറക്ക് അതാതിടങ്ങളിൽ ഫീൽഡ് സർവേ നടത്താൻ ആണ് സർക്കാർ തീരുമാനം. ജനുവരി 7 വരെ പരാതി നൽകാം എന്നിരിക്കെ ജനുവരി 11 നകം സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോൾ സർവേ തീരുമോ എന്ന ആശങ്ക ബാക്കിയാണ്.ബഫർ സോണുമായി ബന്ധപ്പെട്ട് സിപിഎം കൂരാച്ചുണ്ടിൽ ഇന്ന് ജനകീയ കൺവെൻഷനും സംഘടിപ്പിക്കുന്നുണ്ട്
07:43 AM (IST) Dec 22
വിദേശങ്ങളിൽ പടരുന്ന ഒമിക്രോൺ വകഭേദങ്ങൾ രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതയോടെ കേന്ദ്രം. സംസ്ഥാനങ്ങൾക്ക് കർശന ജാഗ്രത തുടരാൻ നിർദേശം നൽകി. കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങളിൽ തല്ക്കാലം മാറ്റമില്ല. അടുത്തയാഴ്ച ആരോഗ്യമന്ത്രി വീണ്ടും യോഗം വിളിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗവും ചേരും. രാജ്യാന്തര യാത്രയ്ക്കുള്ള എയർ സുവിധ ഫോം തല്ക്കാലം തിരിച്ചു കൊണ്ടു വരില്ല. കേരളത്തിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു