രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകർത്ത സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. മഹാരാഷ്ട്രയിലെ രാഷട്രീയ നാടകങ്ങൾ അവസാനിക്കുന്നില്ല. ഇന്നത്തെ വാർത്തകളറിയാം സമഗ്രമായി, ഏഷ്യാനെറ്റ് ന്യൂസിൽ.....
11:19 PM (IST) Jun 25
മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടിയും എസ്കോർട്ടിനായും വീണ്ടും വാഹനങ്ങൾ വാങ്ങുന്നു. മുഖ്യമന്ത്രിക്ക് കിയയും എസ്കോർട്ടിന് മൂന്ന് ഇന്നോവയുമാണ് വാങ്ങുന്നത്. ഇതിനായി 88,69,841 രൂപ അനുവദിച്ച് ഉത്തരവായി. ഒരു കിയ കാര്‍ണിവലിന് 33,31,000 രൂപ വില വരും. നിലവിൽ മുഖ്യമന്ത്രിക്ക് എസ്കോർട്ട് പോകുന്ന രണ്ട് കറുത്ത ഇന്നോവകൾ വടക്കൻ ജില്ലയിൽ ഉപയോഗിക്കും.
11:18 PM (IST) Jun 25
ഇതോടെ ആകെ റിമാൻഡിലായവരുടെ എണ്ണം 29 ആയി. പിടിയിലായ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ല
09:45 PM (IST) Jun 25
സംസ്ഥാനത്തെ നാളെ സമ്പൂര്‍ണ ഡ്രേ ഡേ ആയിരിക്കും. ബിവറേജസ് കോര്‍പ്പറേഷൻ്റേയോ കണ്‍സ്യൂമര്‍ ഫെഡിൻ്റേയോ മദ്യവിൽപന ശാലകളും പ്രീമിയം മദ്യവിൽപനശാലകളും നാളെ തുറക്കില്ല. സംസ്ഥാനത്തെ സ്വകാര്യ ബാറുകൾക്കും നാളെ അവധി ബാധകമായിരിക്കും. READ MORE
09:44 PM (IST) Jun 25
രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ എംപി ഓഫീസ് ആക്രമിച്ച സംഭവത്തിന് പ്രതിഷേധം വ്യാപകമായി തുടരു ന്നതിനിടെ എസ്എഫ്ഐ വയനാട് ജില്ലാ കമ്മറ്റി ചൊവ്വാഴ്ച യോഗം ചേരും. യോഗത്തിൽ സംസ്ഥാന സെൻറർ അംഗങ്ങൾ പങ്കെടുക്കും.
08:12 PM (IST) Jun 25
ബഫർ സോൺ വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് വനം മന്ത്രി എ.കെ ശശീന്ദ്രൻ കത്തയച്ചു. ഒരു കിലോമീറ്റർ പരിധി നിശ്ചയിച്ചതിനെതിരെ നിയമനിർമ്മാണം നടത്തണം. ജനവാസ മേഖല ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കണം. വന്യജീവി സങ്കേതങ്ങളേയും ദേശീയോദ്യാനങ്ങളേയും പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
07:56 PM (IST) Jun 25
സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിനെ കസ്റ്റഡിയിലെടുത്ത ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ നടപടിയെ അപലപിച്ച് സിപിഎം. മനുഷ്യാവകാശങ്ങൾക്ക് വേണ്ടി എക്കാലവും നിലകൊണ്ട വ്യക്തിയാണ് ടീസ്ത സെതൽവാദെന്നും
കള്ള കേസ് പിൻവലിച്ച് ടീസ്തയെ വിട്ടയക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
07:07 PM (IST) Jun 25
കോട്ടയത്ത് കളക്ട്രേറ്റിലേക്കുള്ള കോൺഗ്രസ് മാർച്ചിനിടെ സംഘർഷം. മാർച്ച് ഉദ്ഘാടനം ചെയ്ത് പിസി വിഷണുനാഥ് അടക്കമുള്ള നേതാക്കൾ മടങ്ങിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ കളക്ട്രേറ്റിലേക്ക് കയറാൻ ശ്രമിച്ചു. ഇത് പൊലീസ് സംഘം തടഞ്ഞു. പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലക്ടറേറ്റിലേക്ക് മരക്കഷ്ണവും കല്ലുകളുമെറിഞ്ഞു. പൊലീസുമായി ഉന്തും തള്ളുമുണ്ടായി.
07:05 PM (IST) Jun 25
രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിനു നേരെയുണ്ടായ എസ്എഫ്ഐ അക്രമം നിന്ദ്യമായ നടപടിയെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. അക്രമം ബഫർ സോൺ വിഷയത്തിൽ സർക്കാരിന്റെ വീഴ്ച്ച മറയ്ക്കാനുള്ള ശ്രമമാണ്. ബഫർസോൺ പ്രശ്നത്തിൽ മുഖ്യ പ്രതി സംസ്ഥാന സർക്കാരാണ് എന്നും പി ജെ ജോസഫ് ആരോപിച്ചു.
07:04 PM (IST) Jun 25
സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിനെ കസ്റ്റഡിയിലെടുത്ത് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്). ശനിയാഴ്ചയാണ് ടീസ്റ്റയെ മുംബൈയിലെ വീട്ടിലെത്തിയ സംഘം കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ സെതൽവാദിന്റെ മുംബൈയിലെ വീട്ടിൽ എത്തിയ സംഘം അവരെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം അഹമ്മാദാബാദിലേക്ക് കൊണ്ടുപോയതായും എഎൻഐ റിപ്പോർട്ട് ചെയ്തു.
07:03 PM (IST) Jun 25
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ പരാജയം പരിശോധിക്കാൻ സിപിഎം കമ്മീഷനെ നിയോഗിച്ചു. എ കെ ബാലനും ടിപി രാമകൃഷ്ണനും ആണ് കമ്മീഷനംഗങ്ങള്‍. വോട്ട് ചോർച്ചയടക്കമുള്ള കാര്യങ്ങള്‍ രണ്ടംഗ കമ്മീഷന്‍ അന്വേഷിക്കും.
07:03 PM (IST) Jun 25
സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രിമുതൽ വൈദ്യുതി നിരക്ക് കൂടും. മാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് താരിഫ് വ്യത്യാസം ഇല്ല. 100 മുതൽ 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കൾ യൂണിറ്റിന് 25 പൈസ അധികം നൽകണം. കൊവിഡ് കാല ബുദ്ധിമുട്ടുകൾ കൂടി പരിഗണിച്ചാണ് നിരക്ക് വര്‍ദ്ധനയെന്ന് റഗുലേറ്ററി കമ്മീഷൻ അറിയിച്ചു.
07:03 PM (IST) Jun 25
ലക്ഷദ്വീപ് തീരത്തെ 1500 കോടി രൂപയുടെ ലഹരിമരുന്ന് കടത്ത് കേസിൽ പ്രധാന പ്രതി അറസ്റ്റിലായി. ശ്രീലങ്കൻ വംശജനായ ചെന്നൈ സ്വദേശി ബാലകൃഷ്ണൻ പെരിയ സാമി പിള്ളയെ ചെന്നൈയിൽ നിന്നാണ് ഡിആർഐ പിടികൂടിയത്.
07:02 PM (IST) Jun 25
രാഹുല്‍ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസിന് നേരെ നടന്ന എസ്എഫ്ഐ അക്രമം മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവോടെ നടന്നതാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആരോപിച്ചു. രാഹുലിനെ വേട്ടയാടുന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർത്തിയ ഇടത്ത് നിന്ന് പിണറായി തുടങ്ങുന്നു. മോദിയെ സുഖിപ്പിക്കാൻ പിണറായി എസ്എഫ്ഐ ക്ക് കൊട്ടേഷൻ കൊടുത്തതാണെന്നും അദ്ദേഹം ആരോപിച്ചു.
07:01 PM (IST) Jun 25
രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ വൻ കോൺഗ്രസ് റാലി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെ മുരളീധരൻ, കെസി വേണുഗോപാൽ, എംകെ രാഘവൻ അടക്കമുള്ള മുതിർന്ന നേതാക്കളെ പങ്കെടുപ്പിച്ച് കൊണ്ട് ആയിരത്തിയഞ്ഞൂറിലേറെ പേരെ അണിനിരത്തിയായിരുന്നു റാലി.
06:59 PM (IST) Jun 25
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുത്തകര്‍ത്ത എസ്എഫ്ഐ പ്രവര്‍ത്തകരെ രക്ഷിക്കാനുള്ള ചരടുവലി അണിയറയില്‍ നടത്തിയ ശേഷം പോലീസ് നടത്തുന്ന അന്വേഷണം വിശ്വാസയോഗ്യമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അക്രമത്തില്‍ ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ സാന്നിധ്യം കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. സിപിഎം നേതൃത്വത്തിന്റെ ആശിര്‍വാദത്തോടെയാണ് എസ്എഫ് ഐ അക്രമം നടത്തിയത്.
03:45 PM (IST) Jun 25
സംസ്ഥാനത്തെ വൈദ്യുതി നിരക്കിൽ വര്‍ധനവ് പ്രഖ്യാപിച്ചു. ഗാര്‍ഹിക വൈദ്യുതി നിരക്കില്‍ 18 ശതമാനം വര്‍ദ്ധനവാണ് വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടതെങ്കിലും ഇക്കാര്യം റഗുലേറ്ററി കമ്മീഷൻ അതേ പടി അംഗീകരിച്ചില്ല.ശരാശരി 6.6 ശതമാനം വര്‍ധനയാണ് വരുത്തിയതെന്നാണ് കമ്മീഷൻ പറയുന്നത്. അഞ്ച് വർഷത്തേക്കുള്ള വർദ്ധനവാണ് വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടതെങ്കിലും ഒരു വർഷത്തെ പുതിയ നിരക്കാണ് റഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ചത്. READ MORE
01:14 PM (IST) Jun 25
പൊലീസിനെ വിമര്‍ശിച്ച് എസ്എഫ്ഐ മുൻ ജില്ലാ വൈസ് പ്രസിഡന്‍റ് അവിഷിത്ത് കെ ആർ. കേരളത്തിലെ പൊലീസ് കോൺഗ്രസ് പ്രവർത്തകരുടെ പണിയാണ് എടുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ പ്രതിരോധം തീർക്കുമെന്ന് അവിഷിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.
01:13 PM (IST) Jun 25
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പൊലീസ് പ്രതി ചേര്‍ത്ത അവിഷിത്ത് ഇപ്പോള്‍ തന്‍റെ സ്റ്റാഫംഗം അല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഈ മാസം ആദ്യമാണ് വ്യക്തിപരമായ കാരണങ്ങളാൽ അവിഷിത്ത് ഒഴിവായത് എന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം.
01:13 PM (IST) Jun 25
വയനാട്ടിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചത് ഗുരുതരമായ സംഭവമെന്ന് കണ്ണൂര്‍ റേഞ്ച് ഡിഐജി. കാര്യക്ഷമമവും നിഷ്പക്ഷവുമായ അന്വേഷണം നടക്കും. പൊലീസിന് വീഴ്ച പറ്റിയോ എന്നത് അന്വേഷിച്ചെന്നും ഡിഐജി രാഹുല്‍ ആര്‍ നായര്‍ പറഞ്ഞു.
01:12 PM (IST) Jun 25
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ സംഘത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ സ്റ്റാഫും. വീണ ജോര്‍ജിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന അവിഷിത്ത് കെ ആറിനെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.
11:22 AM (IST) Jun 25
രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച കേസില്‍ ആറ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍. കൽപ്പറ്റ പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. ഇതോടെ ഇതുവരെ പിടിയിലായവരുടെ എണ്ണം 25 ആയി. 19 എസ്എഫ്ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു.
11:17 AM (IST) Jun 25
നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നൽകിയതിനെതിരെ ഡബ്ല്യുസിസി. വിജയ് ബാബു ഉപയോഗിച്ചത് അതിജീവിതകളെ നിശബ്ദമാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന പാറ്റേൺ ആണെന്നും അതിജീവിത സത്യം തെളിയിക്കേണ്ടി വരുന്നത് കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്നും ഡബ്ല്യുസിസി പറയുന്നു.
10:32 AM (IST) Jun 25
ഗുജറാത്ത് കലാപ കേസില്‍ 22 വർഷങ്ങൾക്ക് ശേഷം സത്യം തെളിഞ്ഞിരിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുറ്റാരോപണങ്ങൾ സുപ്രീംകോടതി തള്ളിക്കളഞ്ഞിരിക്കുന്നു. നരേന്ദ്ര മോദിയെ കരിവാരിത്തേക്കാൻ വലിയ ഗൂഢാലോചനയാണ് നടന്നത്. അതെല്ലാം പൊളിഞ്ഞുവെന്ന് അമിത് ഷാ പറഞ്ഞു. Read More
09:57 AM (IST) Jun 25
സെക്കന്തരാബാദ് പ്രതിഷേധത്തിനായി പ്രവർത്തിപ്പിച്ചത് 5 വാട്ട്സ്ആപ്പ് ഗ്രൂപ്പുകളെന്ന് പൊലീസ്, ഉദ്യോഗാർത്ഥികളെ പ്രകോപിപ്പിച്ചത് കോച്ചിങ് സെന്റർ നടത്തിപ്പുകാർ
09:55 AM (IST) Jun 25
വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. മാനന്തവാടി ഡിവൈഎസ്‍പിക്കാണ് അന്വേഷണ ചുമതല. എഡിജിപി മനോജ് എബ്രഹാമിന്റെ മേൽനോട്ടത്തിലാകും അന്വേഷണം
09:43 AM (IST) Jun 25
രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന ഉണ്ടെന്ന് കെ സി വേണുഗോപാൽ. ഉന്നത നേതാക്കളുടെ അറിവോടെയാണ് ആക്രമണമെന്നും എസ്എഫ്ഐ നടപടി മോദിയെ സുഖിപ്പിക്കാന്‍ വേണ്ടിയാണെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.
09:42 AM (IST) Jun 25
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൽ സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിൽ പ്രതിപക്ഷത്തിന് വിശ്വാസമില്ലെന്ന് വി ഡി സതീശൻ. ഡിവൈഎസ്പിയെ സസ്പെന്‍ഡ് ചെയ്തത് ജനത്തിന്‍റെ കണ്ണിൽ പൊടിയിടാനാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മോദിയെ പ്രീതിപ്പെടുത്താൻ പിണറായി ആസൂത്രണം ചെയ്ത ആക്രമണമാണിതെന്നാണ് വി ഡി സതീശന്‍റെ വിമര്‍ശനം.
09:15 AM (IST) Jun 25
അട്ടപ്പാടി മധു കേസിൽ അഡ്വ. രാജേഷ് എം.മേനോനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി നിയമിച്ചു. നിലവിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി.രാജേന്ദ്രന് പകരമാണ് നിയമനം
09:06 AM (IST) Jun 25
അട്ടപ്പാടി മധു കേസിലെ (MADHU CASE) സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (SPECIAL PUBLIC PROSECUTOR) സി.രാജേന്ദ്രൻ രാജിവച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് (DGP) ആണ് രാജിക്കത്ത് കൈമാറിയത്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. നേരത്തെ സി.രാജേന്ദ്രനെ മാറ്റണമെന്ന് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
08:57 AM (IST) Jun 25
പൊട്ടിക്കിടന്ന കമ്പിയില്‍ നിന്ന് ഷോക്കേറ്റ് അടൂരില്‍ വൃദ്ധ മരിച്ചു. ഏനാത്ത് റഹ്മാന്‍ മന്‍സിലില്‍ ഫാത്തിമത്ത് (74) ആണ് മരിച്ചത്. മകനും കൊച്ചുമകനും ഷോക്കേറ്റെങ്കിലും രക്ഷപ്പെട്ടു. പ്രഭാത സവാരിക്കിടെ പുലര്‍ച്ചെ 5.30 നാണ് അപകടമുണ്ടായത്.
08:55 AM (IST) Jun 25
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. ഈ മാസം 30, 1, 2 തിയതികളിലാണ് സന്ദര്‍ശനം. രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി അറിയിച്ചു.
08:53 AM (IST) Jun 25
കോഴിക്കോട് ബാലുശ്ശേരി ആൾക്കൂട്ട ആക്രമണത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയിൽ. ലീഗ് പ്രവർത്തകനായ സുബൈർ കുരുടമ്പത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ കൂടുതൽ പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. Read More
08:37 AM (IST) Jun 25
ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ വീഴ്ച ഉണ്ടായെന്ന് സമ്മതിച്ച് കെ എൻ എ ഖാദർ. മുസ്ലീം ലീഗ് നേതൃത്വത്തിന് കെ എൻ എ ഖാദർ വിശദീകരണം നൽകി. Read More
08:37 AM (IST) Jun 25
പയ്യന്നൂര്‍ സിപിഎം ഫണ്ട് തിരിമറിയില്‍ പുതിയ കണക്കുമായി സിപിഎം. പയ്യന്നൂരിൽ പാർട്ടി ഫണ്ട് നഷ്ടപെട്ടില്ലെന്ന് വ്യക്തമാക്കുന്ന വരവ് ചെലവ് കണക്ക് സിപിഎം ഏരിയ കമ്മിറ്റിയിൽ അവതരിപ്പിച്ചു. ലോക്കൽ, ബ്രാഞ്ച് തലങ്ങളിൽ അവതരിപ്പിക്കാനുള്ള കണക്കിന് പയ്യന്നൂർ ഏരിയ കമ്മിറ്റി അംഗീകാരം നല്‍കി.
08:15 AM (IST) Jun 25
രാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഉറച്ച് നില്‍ക്കുമെന്ന് പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ. ദ്രൗപദി മുർമു സ്ഥാനാർത്ഥിയായത് കൊണ്ട് നിലപാടിൽ മാറ്റമില്ലെന്നും യശ്വന്ത് സിൻഹ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു. Read More
07:24 AM (IST) Jun 25
കോഴിക്കോട് ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണ കേസിൽ ഇന്ന് കൂടുതൽ പ്രതികളുടെ അറസ്റ്റ് ഉണ്ടാകും. ഒരു ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ അഞ്ച് പേരുടെ അറസ്റ്റാണ് ഇന്നലെ പൊലീസ് രേഖപ്പെടുത്തിയത്.
07:24 AM (IST) Jun 25
രാഷ്ട്രീയ നാടകങ്ങൾ തുടരുന്ന മഹാരാഷ്ട്രയിൽ ഇടഞ്ഞ് നിൽക്കുന്ന വിമതർക്കെതിരായ നിയമപരമായ നടപടികൾ ഇന്നുണ്ടായേക്കും. 16 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ശിവസേന ഓദ്യോഗിക വിഭാഗത്തിന്‍റെ ശുപാർശയിൽ ഡെപ്യൂട്ടി സ്പീക്കർ ഇന്ന് നോട്ടീസയക്കും.
07:23 AM (IST) Jun 25
സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഇന്ന് മുതൽ വർധിക്കും. പുതിയ നിരക്ക് റെഗുലേറ്ററി കമ്മീഷൻ ശനിയാഴ്ച ഉച്ചയ്ക്ക് പ്രഖ്യാപിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. വരവും ചെലവും കണക്കാക്കിയുള്ള വർധന ആണ് ആവശ്യപ്പെട്ടിരിക്കുന്നത്.
07:23 AM (IST) Jun 25
രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകർത്ത സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. കേസില്‍ 19 എസ്എഫ്ഐ പ്രവർത്തകരെയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരാണ് അറസ്റ്റിലായത്.
07:22 AM (IST) Jun 25
രാഹുൽഗാന്ധി എംപിയുടെ ഓഫീസ് അടിച്ചുതകർത്തതിൽ പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ്. പ്രതിപക്ഷ നേതാവ് ഉൾപ്പെയെടുളള കോൺഗ്രസ് നേതാക്കൾ വയനാട്ടിലെത്തി പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകും.