ലഹരിക്കേസിലെ തൊണ്ടിമുതൽ നശിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി ആൻറണി രാജുവിൻ്റെ അപ്പീൽ തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
07:29 AM (IST) Sep 01
കേന്ദ്ര സമിതിയുടെ നിർദേശങ്ങൾ കാറ്റിൽ പറത്തി പിണറായി വിജയന്റെ നീക്കം. കണ്ണൂരിലെ പൊതു പരിപാടികളിൽ നിറഞ്ഞുനിൽക്കുന്നത് പഴയ പിണറായി വിജയൻ ശൈലി. നിലവിലെ നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിക്കാൻ പുതു ചേരി ഒരുങ്ങുകയാണ്.
07:15 AM (IST) Sep 01
നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു. ജലവൈദ്യുത പ്ലാന്റുകളിൽ ഇപ്പോഴും 650ലധികം പേരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ.
06:40 AM (IST) Sep 01
കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം പി. തീരുമാനം വൈകുന്നതിൽ നിഗൂഢതയുണ്ടെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
06:23 AM (IST) Sep 01
രാജസ്ഥാൻ ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസിനെ നിർദ്ദേശിച്ച് സുപ്രീം കോടതി കൊളീജിയം. ഛത്തീസ്ഗഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് കെ അഗർവാളിനെയാണ് രാജസ്ഥാൻ ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്തത്.
05:51 AM (IST) Sep 01
ലഹരിക്കേസിലെ തൊണ്ടിമുതൽ നശിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി ആൻറണി രാജുവിൻ്റെ അപ്പീൽ തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.