മെസ്സിയെ മറയാക്കി നടന്ന തട്ടിപ്പ് അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘം ഇന്ന് ആദ്യ യോഗം ചേരും. ഇന്ന് വൈകുന്നേരമാണ് യോഗം. സർക്കാരിൽ നിന്നും കിട്ടേണ്ട വിവരങ്ങൾക്കായി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകും.

07:07 AM (IST) Sep 04
റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. എണ്ണ വാങ്ങുന്നത് നിർത്തിയത് കൊണ്ട് യുദ്ധം തീരില്ല എന്ന് എസ് ജയശങ്കർ പറഞ്ഞു.
06:49 AM (IST) Sep 04
നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1259 ആയി. കാണാതായവരുടെ എണ്ണം 5000 ആണെന്ന് നേപ്പാൾ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇന്നലെ ഇന്ത്യക്കാരെ ആരെയും രക്ഷിച്ചിട്ടില്ല എന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്
06:19 AM (IST) Sep 04
സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയുമായി ദില്ലിയിൽ ചേരും. കേരളത്തിൽ വിശാല സംസ്ഥാന സമിതി യോഗം ചേരാനിരിക്കെയാണ് പിബി യോഗം ചേരുന്നത്.
05:57 AM (IST) Sep 04
മെസ്സിയെ മറയാക്കി നടന്ന തട്ടിപ്പ് അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘം ഇന്ന് ആദ്യ യോഗം ചേരും. ഇന്ന് വൈകുന്നേരമാണ് യോഗം. സർക്കാരിൽ നിന്നും കിട്ടേണ്ട വിവരങ്ങൾക്കായി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകും.