റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. എണ്ണ വാങ്ങുന്നത് നിർത്തിയത് കൊണ്ട് യുദ്ധം തീരില്ല എന്ന് എസ് ജയശങ്കർ പറഞ്ഞു.
ദില്ലി: റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. എണ്ണ വാങ്ങുന്നത് നിർത്തിയത് കൊണ്ട് യുദ്ധം തീരില്ല എന്ന് എസ് ജയശങ്കർ പറഞ്ഞു. യുക്രെയിനിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ജയശങ്കർ ഇക്കാര്യം പറഞ്ഞത്. യുക്രെയിൻ പ്രസിഡന്റ് വ്ളാദിമിർ സെലെൻസ്‌കിയുമായി വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി. യുദ്ധം അവസാനിപ്പിക്കണമെന്ന ഇന്ത്യയുടെ നിലപാട് സ്വാഗതം ചെയ്യുന്നു എന്ന് സെലെൻസ്‌കി വ്യക്തമാക്കി. യുദ്ധം തീർക്കാൻ ഇന്ത്യയ്ക്ക് ചെയ്യാവുന്നതെല്ലാം ചെയ്യാമെന്ന് എസ് ജയശങ്കറും ഉറപ്പുനൽകി.

