തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ ഇന്നലെ കാണാതായ ശുചീകരണ തൊഴിലാളിക്കായി രണ്ടാം ദിവസവും തെരച്ചില്‍ ഊർജിതം. തോട്ടിൽ കാണാതായ ശുചീകരണ തൊഴിലാളിയായ ജോയിയെ കണ്ടെത്താനുള്ള തെരച്ചിൽ 23 മണിക്കൂർ പിന്നിട്ടു. എൻഡിആർഎഫിന്‍റെ നേതൃത്വത്തിൽ ആണ് തെരച്ചിൽ. ഫയര്‍ഫോഴ്സിന്‍റെ 12 അംഗ സ്കൂബ ഡൈവിംഗ് സംഘവും തെരച്ചിലിനായി സ്ഥലത്ത് ഉണ്ട്. മാലിന്യം അടഞ്ഞുകൂടി കിടക്കുന്നതിനാൽ മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനം നിർത്തി. താഴെ ചെളിയും മുകളിൽ മാലിന്യക്കൂമ്പാരവും ആയതിനാൽ ഉള്ളിലേയ്ക്ക് പോകാൻ കഴിയുന്നില്ലെന്ന് സ്കൂബ സംഘാംഗം സന്തോഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
11:12 AM (IST) Jul 14
ആമയിഴഞ്ചാൻ തോടിനെ വീണ്ടെടുക്കാൻ പ്രഖ്യാപിച്ച പദ്ധതികളെല്ലാം വെള്ളത്തിൽ മുങ്ങിപ്പോയതിന്‍റെ തെളിവാണ് ഇന്നലെയുണ്ടായ ദുരന്തം. തലസ്ഥാനനഗരയിലെ വെള്ളക്കെട്ട പരിഹരിക്കാൻ പ്രഖ്യാപിച്ച ഓപ്പറേഷൻ അനന്തയ്ക്കും ഒന്നും ചെയ്യാനായില്ല. കഴിഞ്ഞ ഒക്ടോബറിൽ നഗരം മുങ്ങിയപ്പോൾപ്രഖ്യാപിച്ച പദ്ധതികളും എവിടെയും എത്തിയില്ല.നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റേയും സർക്കാരിന്‍റെയും ഏറ്റവും ശക്തമായ ഇടപെടലായിരുന്നു ഓപ്പറേഷൻ അനന്ത.
11:12 AM (IST) Jul 14
തൃശ്ശൂര്‍ ചാവക്കാട് എലിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ഒരുമനയൂർ നോർത്ത് പൊയ്യയിൽ ക്ഷേത്രത്തിന് കിഴക്ക് താമസിക്കുന്ന കാഞ്ഞിര പറമ്പിൽ പ്രദീപിന്റെ മകൻ വിഷ്ണു (31) ആണ് മരിച്ചത്
11:10 AM (IST) Jul 14
പ്രമോദ് കോട്ടൂളി ഉൾപ്പെട്ട പിഎസ്സി കോഴക്കേസിൽവിജിലൻസ് അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.പരാതി കിട്ടിയെന്ന് വ്യക്തമാക്കിയ മന്ത്രി റിയാസ്, അത് പൊലീസിന് എന്തുകൊണ്ട് കൈമാറിയില്ലെന്ന് ഡിസിസി പ്രസിഡന്‍റ് പ്രവീൺകുമാർ ചോദിച്ചു. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള മാഫിയയാണ് എല്ലാത്തിനുംപിന്നിൽ, നാളെ നഗരത്തിൽ കുറ്റവിചാരണ സദസ്സ്സംഘടിപ്പിക്കുമെന്നും കോൺഗ്രസ് അറിയിച്ചു.
11:09 AM (IST) Jul 14
മാലിന്യം അടഞ്ഞുകൂടി കിടക്കുന്നതിനാലാണ് മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനം നിർത്തിയത്. ഏറ്റവുമൊടുവിലായി കാമറ ഘടിപ്പിച്ച ഡ്രാക്കോ റോബോട്ട് വെള്ളത്തിനടിയിൽ ഇറക്കി പരിശോധന നടത്തുകയാണ് രക്ഷാപ്രവർത്തകർ.
11:09 AM (IST) Jul 14
പിഎസ്‍സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ട കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോഴ വാങ്ങിയെന്ന് പാര്‍ട്ടി കണ്ടെത്തല്‍. കോഴ ചെക്കായും പണമായും പ്രമോദ് വാങ്ങിയെന്നാണ് പാര്‍ട്ടി അന്വേഷണത്തിലെ കണ്ടെത്തല്‍.
11:08 AM (IST) Jul 14
തമിഴ്നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല. ബിഎസ്‍പി നേതാവ് ആംസ്ട്രോങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തമിഴ്നാട് പൊലീസ് വെടിവെച്ച് കൊന്നു. ഒരാഴ്ചക്കിടെ തമിഴ്നാട്ടില്‍ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടല്‍ കൊലയാണിത്. ബിഎസ്പി നേതാവ് കെ ആംസ്ട്രോങിന്‍റെ കൊലക്കേസിൽ അറസ്റ്റ് ചെയപ്പെട്ട ഗുണ്ടാനേതാവ് തിരുവേങ്കടത്തെയാണ് പൊലീസ് വെടിവെച്ച് കൊന്നത്.ചെന്നൈ മാധവാരത്ത് വെച്ചാണ് ഏറ്റുമുട്ടൽ കൊല നടന്നത്.
11:08 AM (IST) Jul 14
മുക്കത്തിനടുത്ത് വാഹന അപകടത്തിൽ ഒരാൾ മരിച്ചു .മലപ്പുറം അരീക്കോട് ഉഗ്രപുരം സ്വദേശി ആലുക്കൽ താജുദീനാണ് മരിച്ചത്. എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിലെ വലിയപറമ്പിൽ ഇന്നലെ രാത്രി 10:30 തോടെയായിയിരുന്നു അപകടം.
06:20 AM (IST) Jul 14
തിരുവനന്തപുരം ആമയിഴഞ്ചാല്‍ തോടില്‍ കാണാതായ ശുചീകരണ തൊഴിലാളിയ്ക്കായുള്ള തിരച്ചില്‍ ഇന്ന് രാവിലെ ആറരയ്ക്കുശേഷം പുനരാരംഭിക്കും. സ്ഥലത്ത് എന്‍ഡിആര്‍എഫ് സംഘമെത്തി പരിശോധന നടത്തുകയാണ്.