LIVE NOW
Published : Aug 23, 2026, 05:26 AM ISTUpdated : Aug 23, 2026, 07:15 AM IST

Malayalam News Live Updates: മെസ്സി സന്ദർശന വിവാദത്തിൽ നിർണായക കണ്ടെത്തൽ; സ്പോൺസർ വൻ തോതിൽ ധനസമാഹരണം നടത്തി, കൈമാറിയ പണം സ്പോൺസറുടേത് അല്ലെന്ന് ജിഎസ്ടി വകുപ്പ്

Summary

മാസപ്പടി കേസിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഎം. വിശദീകരണ പൊതുയോഗം ഇന്ന് കോഴിക്കോട് നടക്കും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ഇഡിയുടെ നീക്കത്തെ രാഷ്ട്രീയമായി നേരിടാനും, അണികളോട് വിശദീകരിക്കാനും സിപിഎം.

messi scam

07:15 AM (IST) Aug 23

മെസ്സി സന്ദർശന വിവാദത്തിൽ നിർണായക കണ്ടെത്തൽ; സ്പോൺസർ വൻ തോതിൽ ധനസമാഹരണം നടത്തി, കൈമാറിയ പണം സ്പോൺസറുടേത് അല്ലെന്ന് ജിഎസ്ടി വകുപ്പ്

മെസ്സി സന്ദർശന വിവാദത്തിൽ നിർണായക കണ്ടെത്തൽ. മെസ്സിയുടെ വരവിന്റെ പേരിൽ സ്പോൺസർ വൻതോതിൽ ധന സമാഹരണം നടത്തി എന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തി. കൈമാറിയ പണം സ്പോൺസറുടേത് അല്ലെന്നും വിവരങ്ങൾ.

Read Full Story

06:44 AM (IST) Aug 23

ക്രിയാറ്റിൻ ടിന്നിൽ ഒളിപ്പിച്ച് ലക്ഷങ്ങൾ വിലയുള്ള മെത്താംഫെറ്റാമിൻ കടത്ത്; വാളയാറിൽ യുവാവ് പിടിയിൽ

വാളയാറിൽ ലക്ഷങ്ങൾ വിലയുള്ള മെത്താംഫെറ്റാമിനുമായി യുവാവ് പിടിയിൽ. തൃശ്ശൂർ സ്വദേശി ജിതിനെ എക്സൈസ് അറസ്റ്റ് ചെയ്തു.

Read Full Story

06:35 AM (IST) Aug 23

ബിസിഐ ചെയർമാനെതിരെ പ്രതിഷേധം ശക്തം; രാജി ആവശ്യപ്പെട്ട് ബാർ കൗൺസിൽ അംഗം എൻ മനോജ് കുമാർ രംഗത്ത്

ബിസിഐ ചെയർമാനെതിരെ പ്രതിഷേധം ശക്തമാകുന്നു. രാജി ആവശ്യപ്പെട്ട് ബാർ കൗൺസിൽ അംഗം എൻ മനോജ് കുമാർ രംഗത്ത്. ജനാധിപത്യ വിരുദ്ധമായിട്ടാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ അധ്യക്ഷ സ്ഥാനത്ത് എം കെ മിശ്ര പ്രവർത്തിക്കുന്നതെന്ന് എൻ മനോജ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Read Full Story

06:02 AM (IST) Aug 23

സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു, കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യത. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്.

Read Full Story

05:27 AM (IST) Aug 23

മാസപ്പടി കേസിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഎം; വിശദീകരണ പൊതുയോഗം ഇന്ന് കോഴിക്കോട്, എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും

മാസപ്പടി കേസിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഎം. വിശദീകരണ പൊതുയോഗം ഇന്ന് കോഴിക്കോട് നടക്കും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ഇഡിയുടെ നീക്കത്തെ രാഷ്ട്രീയമായി നേരിടാനും, അണികളോട് വിശദീകരിക്കാനും സിപിഎം.

 

Read Full Story

More Trending News