LIVE NOW
Published : Oct 25, 2026, 06:15 AM ISTUpdated : Oct 25, 2026, 07:44 AM IST

മാനന്തവാടിയിൽ 12 വയസുകാരിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ്

Summary

സംസ്ഥാനത്ത് ഇന്നും തീവ്ര മഴയ്ക്ക് സാധ്യത. കോഴിക്കോടും മലപ്പുറത്തും വയനാട്ടിലും റെഡ് അലർട്ട്. 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം നാളെയോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യത.

mananthavady accident

07:48 AM (IST) Oct 25

മാനന്തവാടിയിൽ 12 വയസുകാരിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ്

കല്ലോടി ഭാഗത്ത്‌ നിന്ന് മാനന്തവാടി ഭാഗത്തേക്ക്‌ ഇടത് ഭാഗത്ത്‌ കൂടി പോകേണ്ടിയിരുന്ന വാഹനം നിയന്ത്രണം തെറ്റി വലത് ഭാഗത്ത്‌ കൂടി നടന്നു പോകുകയായിരുന്ന കുട്ടികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

Read Full Story

07:26 AM (IST) Oct 25

പിഎസ്‍സി പരീക്ഷാ തട്ടിപ്പ് - രണ്ട് ഉദ്യോ​ഗസ്ഥരെ പ്രതി ചേർക്കാൻ ക്രൈം ബ്രാഞ്ച്

കഴിഞ്ഞ ദിവസം ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ചോദ്യം ചെയ്ത് പിഎസ്‍സി നൽകിയ ഹർജി പരി​ഗണിക്കവേ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം നേരിട്ടിരുന്നു.

Read Full Story

06:59 AM (IST) Oct 25

നവംബർ ഒന്നിലെ റാലിയിൽ മാറ്റമില്ല, 10 ലക്ഷം പേരെ പങ്കെടുപ്പിക്കും; രാഹുൽ തിരിച്ചെത്തുന്നതോടെ തുടർ സമരം ശക്തമാക്കാൻ കോൺ​ഗ്രസ്

വ്യാപാരികളുടെയും ബിജെപിയുടെയും എതിർപ്പുകൾ തള്ളി നവംബർ ഒന്നിന് ദില്ലിയിൽ പത്ത് ലക്ഷം പേരെ പങ്കെടുപ്പിച്ച് മഹാറാലി നടത്താൻ കോൺഗ്രസ് ഒരുങ്ങുന്നു. രാഹുൽ ഗാന്ധി തിരിച്ചെത്തുന്നതോടെ തുടർ സമരങ്ങൾ ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രതീകാത്മക വിചാരണയും നടത്തും.
Read Full Story

06:48 AM (IST) Oct 25

ഇപിയുടെ ഭാര്യ കർത്തയിൽനിന്ന് പണം വാങ്ങിയെന്ന ആരോപണം നിഷേധിച്ച് 'വൈദേകം' മാനേജർ, ജയിംസ് മാത്യു ഭീഷണിപ്പെടുത്തിയെന്ന് ശ്യാംജിത്ത്

ഇ.പി. ജയരാജൻ്റെ ഭാര്യ ശശിധരൻ കർത്തയിൽനിന്ന് പണം വാങ്ങിയെന്ന ആരോപണം വൈദേകം റിസോർട്ട് മാനേജർ നിഷേധിച്ചു. ശ്യാംജിത്തിന്റെ ഭാര്യയെ ജോലിയിൽനിന്ന് പുറത്താക്കിയതിലുള്ള പ്രതികാരമാണ് ആരോപണങ്ങൾക്ക് പിന്നിലെന്നാണ് വിശദീകരണം. എന്നാൽ താൻ പോസ്റ്റിട്ടിട്ടില്ലെന്നും ജയിംസ് മാത്യു ഭീഷണിപ്പെടുത്തിയെന്നും ശ്യാംജിത്ത് പ്രതികരിച്ചു.
Read Full Story

06:30 AM (IST) Oct 25

കാലാവസ്ഥ - സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത, മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, അവധി, ന്യൂനമർദം ചുഴലിക്കാറ്റാകും

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. വയനാട്ടിൽ വിനോദസഞ്ചാരം നിരോധിക്കുകയും കർണാടകയിലും മഴ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
Read Full Story

More Trending News