Published : Aug 28, 2026, 08:26 AM ISTUpdated : Aug 28, 2026, 10:07 PM IST

malayalam news live: ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ കേസെടുത്ത് പൊലീസ്; കോൺഗ്രസ് ജില്ലാ നേതാവ് ചേന്തി അനിലടക്കമുള്ളവർ പ്രതികൾ

Summary

42 വർഷമായി പൊലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോൺ മേനോനെക്കുറിച്ച് പൊലീസിന് നിരവധി അനൗദ്യോഗിക വിവരങ്ങൾ ലഭിച്ചു. മലേഷ്യയിലും ഇന്ത്യോനേഷ്യയിലുമുള്ള ഇന്ത്യക്കാരാണ് ചില ഉദ്യോഗസ്ഥർക്ക് വിവരം നൽകിയത്. ദുരൂഹ ഇടപാടുകാരനാണ് ജോൺ മേനോനെന്നാണ് വിവരം. നിർമ്മാണ സാധനങ്ങളുടെ കരാറിൽ രണ്ടു വർഷം മുമ്പ് ക്രമക്കേട് നടത്തിയ സംഭവത്തിൽ ജോണിൻ്റെ പാർട്ട്ണറായ പാകിസ്ഥാനിക്കെതിരെ കേസെടുത്തിരുന്നു. മലേഷ്യയിലേക്ക് കുടിയേറിയ മലയാളി കുടുംബമെന്നാണ് പരിചയപ്പെട്ട ചിലരോട് ജോൺ പറഞ്ഞിരുന്നത്.

cm vd car

10:07 PM (IST) Aug 28

ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ കേസെടുത്ത് പൊലീസ്; കോൺഗ്രസ് ജില്ലാ നേതാവ് ചേന്തി അനിലടക്കമുള്ളവർ പ്രതികൾ

ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചേന്തി അനിലിനെതിരെ പൊലീസ് കേസെടുത്തു. ചതയ ദിന പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു വാഹനം തടഞ്ഞത്

Read Full Story

09:51 PM (IST) Aug 28

നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ അയക്കാമെന്നടക്കമുള്ള വാഗ്ദാനവുമായി ഇന്ത്യ, സ്വീകരിക്കാതെ നേപ്പാൾ

നേപ്പാളിലെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻഡിആർഎഫ് സംഘത്തെയും അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നേപ്പാൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. തുരങ്കത്തിൽ തിരച്ചിൽ നടത്താനുള്ള വിദഗ്ധ സംഘത്തിന്റെ സഹായം മാത്രമാണ് നേപ്പാൾ തേടിയത്

Read Full Story

08:34 PM (IST) Aug 28

കോഴിക്കോട് രണ്ടിടങ്ങളിലായി പുഴയിലെ ഒഴുക്കിൽപ്പെട്ട് മൂന്ന് വിദ്യാർഥികൾക്ക് ജീവൻ നഷ്ടമായി

കോഴിക്കോട് ജില്ലയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് വിദ്യാർഥികൾ മരിച്ചു. വടകര മണിയൂർ പാലയാട് നടയിലും കൊടുവള്ളി മാനിപുരം പുഴയിലുമാണ് അപകടങ്ങൾ നടന്നത്. നബീൽ (19), സിനാൻ (12), മുഹമ്മദ് ഷഹിൻ (15) എന്നിവരാണ് മരിച്ചത്

Read Full Story

08:18 PM (IST) Aug 28

ചേന്തിയിലെ ചതയം ദിന പരിപാടിയിൽ പങ്കെടുത്തില്ല, മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് കോണ്‍ഗ്രസ് പ്രാദേശിക നേതാവ്; കേസെടുക്കുമെന്ന് പൊലീസ്

ചേന്തിയിൽ ചതയ ദിന പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രാദേശിക നേതാവ് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കാത്തത്. സംഘാടകർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്

Read Full Story

07:45 PM (IST) Aug 28

ഗുരുദർശനങ്ങൾ അതിരുകൾ കടന്ന് സഞ്ചരിക്കണം, ചെമ്പഴന്തിയിലെ ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളിൽ പങ്കെടുത്ത് മുഖ്യമന്ത്രി

ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളിൽ പങ്കെടുത്ത മുഖ്യമന്ത്രി വി ഡി സതീശൻ, ഗുരുദർശനങ്ങൾ ലോകമെമ്പാടുമുള്ള സംഘർഷങ്ങൾക്ക് പരിഹാരമാണെന്ന് അഭിപ്രായപ്പെട്ടു. ചെമ്പഴന്തിയും ശിവഗിരിയും ലോകത്തിനു മുന്നിൽ കൂടുതൽ ശക്തമായി അവതരിപ്പിക്കണമെന്നും ആവശ്യപ്പെട്ടു

Read Full Story

06:54 PM (IST) Aug 28

മാടാക്കര പള്ളിയിലെ പൊലീസ് ഇടപെടലിനെ ന്യായീകരിച്ച് മഹല്ല് കമ്മിറ്റി, വലിയ സംഘർഷം തടഞ്ഞത് പൊലീസെന്ന് വിശദീകരണം

വടകര മാടാക്കര പള്ളിയിലുണ്ടായ സംഘർഷത്തിലും പൊലീസ് ഇടപെടലിലും മഹല്ല് കമ്മിറ്റി പൊലീസിനെ ന്യായീകരിച്ച് രംഗത്തെത്തി. സമയബന്ധിതമായ പൊലീസ് ഇടപെടൽ വലിയൊരു സംഘർഷം ഒഴിവാക്കിയെന്ന് കമ്മിറ്റി വിശദീകരിച്ചു

Read Full Story

06:31 PM (IST) Aug 28

സുകുമാര കുറുപ്പ് ബ്രൂണോയിലെന്ന വ്യാജ പ്രചാരണത്തിൽ ഗൂഢാലോചന സംശയിച്ച് പൊലീസ്, അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്; തുടർനടപടികൾ ഒരു മാസത്തിൽ പൂർത്തിയാക്കും

സുകുമാര കുറുപ്പിനെ ബ്രൂണോയിൽ കണ്ടെത്തിയെന്ന വ്യാജ പ്രചാരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കും. മുൻ അന്വേഷണ ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുമെന്നും ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്നും പൊലീസ് അറിയിച്ചു

Read Full Story

05:45 PM (IST) Aug 28

പുലിക്കളി കളറാകും, തൃശൂർ താലൂക്ക് പരിധിയിൽ നാളെ ഉച്ചയ്ക്ക് ശേഷം അവധി

പുലിക്കളിയടനുബന്ധിച്ച് തൃശൂർ താലൂക്ക് പരിധിയിൽ നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്

Read Full Story

05:29 PM (IST) Aug 28

നേപ്പാൾ പ്രളയം - രക്ഷപ്പെടുത്തിയ 21 ഇന്ത്യക്കാരെ വിമാനത്താവളത്തിലെത്തി സ്വീകരിച്ച് എസ് ജയശങ്കർ; നേപ്പാൾ വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ നിന്ന് രക്ഷപ്പെടുത്തിയ 21 തമിഴ്നാട് തീർഥാടകരെ എസ് ജയശങ്കർ സ്വീകരിച്ചു. നേപ്പാൾ വിദേശകാര്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച അദ്ദേഹം, രക്ഷാദൗത്യത്തിന് നന്ദി അറിയിക്കുകയും ആവശ്യമായ സഹായം നൽകാൻ ഇന്ത്യ തയ്യാറാണെന്നും വ്യക്തമാക്കി

Read Full Story

05:01 PM (IST) Aug 28

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 538 ആയി; 320 ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ല, 21 പേരെ നാട്ടിലെത്തിച്ചു; 8 മലയാളികളെയും കാണാനില്ല

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 538 ആയി ഉയർന്നു. 8 മലയാളികൾ ഉൾപ്പെടെ 320 ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്

Read Full Story

12:48 PM (IST) Aug 28

കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി; മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു, രാജി വാൽമീകി അഴിമതി കേസിൽ പ്രോസിക്യൂട്ട് ചെയ്യാനിരിക്കെ

കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു. വാൽമീകി അഴിമതിയിൽ ആരോപണവിധേയനാണ് ബി നാഗേന്ദ്ര

Read Full Story

12:07 PM (IST) Aug 28

തൻ്റെ കുടുംബം നശിപ്പിച്ചയാളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ചാക്കോയുടെ മകൻ ജിതിൻ; പുതിയ സംഭവവികാസങ്ങളെ പ്രതീക്ഷയോടെ കാണുന്നു

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ജോൺ മേനോൻ എന്ന പേരിൽ വിദേശത്ത് ജീവിക്കുന്നതായി പുതിയ സൂചനകൾ പുറത്തുവന്നതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി. നാല് പതിറ്റാണ്ടായി നീതിക്കായി കാത്തിരിക്കുന്ന കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം പുതിയ സംഭവവികാസങ്ങളെ പ്രതീക്ഷയോടെയാണ് കാണുന്നത്.
Read Full Story

11:24 AM (IST) Aug 28

ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവം; അധികാരം മനുഷ്യരുടെ തലയ്ക്ക് അഹങ്കാരത്തിന്റെ കിക്ക് കയറ്റുന്നുവന്നെന്ന് എൻ പ്രശാന്ത് ഐഎഎസ്

ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ‌ പ്രതികരണവുമായി എൻ പ്രശാന്ത് ഐഎഎസ്. അധികാരം മനുഷ്യരുടെ തലയ്ക്ക് അഹങ്കാരത്തിന്റെ കിക്ക് കയറ്റുന്നുവന്നെന്ന് എൻ പ്രശാന്ത് ഐഎഎസ് പറഞ്ഞു

Read Full Story

09:59 AM (IST) Aug 28

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം; ഫെമ കേസ് എടുത്ത് ഇഡി, വിദേശത്തേക്ക് പണം അയച്ചതിൽ അന്വേഷണം

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. വിദേശത്തേക്ക് പണം അയച്ചതുമായി ബന്ധപ്പെട്ട നടപടിയിലാണ് കേസ്. പണം അയച്ചതിന്റെ രേഖകൾ, സ്പോൺസർ അവകാശപ്പെടുന്ന എഗ്രിമെന്റ് വിവരങ്ങൾ എന്നിവ ഇഡി ശേഖരിച്ചു

Read Full Story

08:37 AM (IST) Aug 28

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല; വയലാർ രവി ആഭ്യന്തരമന്ത്രി ആയിരുന്ന കാലത്തെ സംഭവം, ഇതിലെന്ത് പൂഴ്ത്താൻ?

പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. നിജസ്ഥിതി അറിയാൻ അന്വേഷണം നടക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് എഡിജിപിക്ക് അന്വേഷിക്കാൻ നിർദേശം നൽകിയെന്നും ചെന്നിത്തല

Read Full Story

08:27 AM (IST) Aug 28

ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകൾ

ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. വർക്കല ശിവഗിരിയിലും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും വിപുലമായ ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ശിവഗിരിയിലെ തിരുജയന്തി സമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിവിധ പുസ്തകങ്ങളുടെ പ്രകാശനവും വിപുലമായ ഘോഷയാത്രയും അടക്കം പരിപാടികളും ചതയ ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വൈകീട്ട് നാല് മണിക്ക് ചെമ്പഴന്തിയിൽ ചേരുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും.

08:27 AM (IST) Aug 28

എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന; ഫറോക്കിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്കിലാണ് യുവാവ് പിടിയിലായത്. ചുങ്കം കള്ളിത്തൊടി സ്വദേശി റോജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് എംഡിഎംഎയും എയർ പിസ്റ്റളും ഹാൻഡ് കഫും പൊലീസ് എസ്ഐ ഐഡി കാർഡും യൂണിഫോമിലുള്ള ഫോട്ടോയും കണ്ടെടുത്തു. ഡാൻസാഫ് എസ്ഐ ചമഞ്ഞായിരുന്നു ഇയാളുടെ തട്ടിപ്പ്. എസ്ഐ ചമഞ്ഞ് ലഹരി വില്പനക്കാരിൽ നിന്ന് ലഹരി പിടിച്ചെടുക്കുകയും ഇത് വിൽപ്പന നടത്തുകയും ചെയ്യുന്നതായിരുന്നു രീതി. നിരവധി പേരിൽ നിന്നും പണം തട്ടിയെന്നും പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്.

08:27 AM (IST) Aug 28

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളുടെ സാന്നിദ്ധ്യം തെളിയിക്കാൻ ഇമേജ് മാച്ചിംഗ് ഉപയോ​ഗിച്ച് പൊലീസ്

പിണറായിയുടെ വസതിയില്‍ വെച്ച് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ സാന്നിദ്ധ്യം തെളിയിക്കാൻ ഇമേജ് മാച്ചിംഗ് സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തി പൊലീസ്.ആക്രമണ ദൃശ്യങ്ങളും പ്രതികളുടെ യഥാര്‍ഥ ഫോട്ടോയും താരതമ്യപ്പെടുത്തി ,രണ്ടും ഒരാള്‍ തന്നെയെന്ന് ഉറപ്പിക്കാനാണിത്. വീഡിയോ ദൃശ്യങ്ങള്‍ ആര്‍ട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് നിര്‍മിച്ചവയെന്ന ആരോപണം ഉയര്‍ന്ന് വരാനുള്ള സാധ്യത കൂടി മുന്നിൽ കണ്ടാണ് പൊലീസിന്‍റെ നീക്കം.

08:26 AM (IST) Aug 28

മാറ്റങ്ങൾ അം​ഗീകരിച്ചില്ല; സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ ബുക്സ് പിന്മാറി

സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ ബുക്സ് പിന്മാറി. ഓർമ്മക്കുറിപ്പിൽ ചില മാറ്റങ്ങൾ നിർദ്ദേശിച്ചത് സോണിയ ഗാന്ധി അംഗീകരിച്ചില്ലെന്നാണ് സൂചന. മറ്റ് പ്രസാധകരുമായി ചർച്ചകൾ നടക്കുന്നുവെന്ന് ഉന്നത വൃത്തങ്ങൾ പറയുന്നു.

08:26 AM (IST) Aug 28

നേപ്പാൾ പ്രളയം; മരണസംഖ്യ ഉയരുന്നു, 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച് വിവരമില്ല

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ത്യയിലെ നദികളിലേക്ക് ഒഴുകി എത്തുന്നതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. കേരളത്തിൽ നിന്നുള്ള 33 പേരും ഇതിലുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയം നൽകുന്ന വിവരം. ആശയവിനിമയ സംവിധാനങ്ങൾ ഇല്ലാത്തത് കൊണ്ടാണ് പലരെക്കുറിച്ചും വിവരം കിട്ടാത്തത്.


More Trending News