കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദനം അടുത്ത 24 മണിക്കൂറിൽ, ശക്തി കൂടിയ ന്യൂനമർദ്ദമായി മാറുമെന്നും മുന്നറിയിപ്പുണ്ട്.

03:27 PM (IST) Oct 19
ചൈനീസ് കപ്പലിലെ ജീവനക്കാർക്ക് കരയിൽ ഇറങ്ങാൻ അനുമതി കിട്ടിയതായി സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. രണ്ടുപേർക്കാണ് FRRO അനുമതി കിട്ടിയത്. അനുമതി വൈകിയത് സാങ്കേതിക കാരണങ്ങളാലാണെന്നും മുംബൈയിൽ നിന്നുള്ള കമ്പനിയുടെ വിദഗ്ധരും ഉടനെത്തുമെന്നും അദ്ദേഹം അറിയിച്ചു. കാലാവസ്ഥ കൂടി അനുകൂലമായാൽ വിഴിഞ്ഞത്ത് കപ്പലിൽ നിന്ന് ക്രെയിൻ ബെർത്തിൽ ഇറക്കും.
03:25 PM (IST) Oct 19
പത്തനംതിട്ട കടമ്മനിട്ട മൗണ്ട് സിയോൺ ലോ കോളേജിൽ എസ്എഫ്ഐ പ്രതിഷേധം. പ്രവർത്തകർ പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിൽ കുത്തിയിരുന്നാണ് പ്രതിഷേധം. പ്രിൻസിപ്പലിനെ ഉടൻ തൽസ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഹാജർ നിലയിൽ പ്രിൻസിപ്പൽ കൃത്രിമം കാണിച്ചുവെന്ന വിദ്യാർത്ഥികളുടെ പരാതിയിൽ അന്വേഷണം നടത്തിയ സർവ്വകലാശാല അദ്ദേഹത്തെ നീക്കാൻ നിർദ്ദേശം നൽകിയിരുന്നു.
03:24 PM (IST) Oct 19
ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട ഹർജി വിശദമായ വാദം കേൾക്കാൻ മാറ്റി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയാണ് മാറ്റിയത്. കേസിൽ കുറ്റപ്പത്രം സമർപ്പിച്ചെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. കേരള പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കുടുംബം വ്യക്തമാക്കി. ഷുഹൈബിന്റെ മാതാപിതാക്കളാണ് ഹർജിക്കാർ .
03:23 PM (IST) Oct 19
ആപ്പിളിന് പിന്നാലെ ഗൂഗിളും ഇന്ത്യയിൽ ഉത്പാദനം തുടങ്ങുന്നു. ഗൂഗിൾ പിക്സൽ ഫോൺ ഇന്ത്യയിൽ നിർമ്മിക്കും. അടുത്ത വർഷത്തോടെ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ഫോണുകൾ പുറത്തിറങ്ങും. പിക്സൽ 8 ആണ് ആദ്യം ഉൽപാദനം തുടങ്ങുക.
03:22 PM (IST) Oct 19
അട്ടപ്പടിയിൽ പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഗൂളിക്കടവ് സ്വദേശി ജയകുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗൂളിക്കടവിനു മുകളിലുള്ള കാട്ടിൽ നിന്നാണ് മൃതശരീരം പോലീസ് കണ്ടെത്തിയത്. ഗൂളിക്കടവ് ലക്ഷം വീട് കൊളനിയിലെ രമേശന്റെ മകനാണ്. കുട്ടിയെ രണ്ട് ദിവസമായി കാണാനില്ലായിരുന്നു.
03:22 PM (IST) Oct 19
മലപ്പുറം തിരൂരിൽ ലോഡ് ഇറക്കുന്നതിനിടെ മാർബിൾ വീണു ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി ഭാസി ആണ് മരിച്ചത്. രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
01:07 PM (IST) Oct 19
മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ വീണ്ടും ചര്‍ച്ചയാകുന്പോഴാണ് വിഎസിന്‍റെ നൂറാം ജന്‍മദിനം എത്തുന്നത്. ഭൂമി കയ്യേറ്റക്കാര്‍ക്കെതിരെ അതുവരെ കാണാത്ത നടപടികള്‍ക്കായിരുന്നു വിഎസ് സര്‍ക്കാര്‍ തുടക്കമിട്ടത്. എന്നാല്‍ സിപിഐ നേതൃത്വവും സിപിഎമ്മിലെ ഔദ്യോഗിക പക്ഷവും ഒത്തുചേര്‍ന്നാണ് ദൗത്യം അട്ടിമറിച്ചതെന്ന് ദൗത്യ സംഘത്തലവനായിരുന്ന കെ സുരേഷ് കുമാര്‍ വെളിപ്പെടുത്തി. സിപിഐയില്‍ നിന്നാണ് വിഎസിന് ഏറ്റവും സമ്മര്‍ദ്ദം നേരിടേണ്ടി വന്നതെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
01:07 PM (IST) Oct 19
കുന്നംകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളക്കിടെ ലോങ് ജംപ് മത്സരത്തിനിടെ വിദ്യാര്‍ഥിയുടെ കഴുത്തിന് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വയനാട്ടിലെ കാട്ടിക്കുളം ഗവ. എച്ച്.എസ്.എസിലെ വിദ്യാര്‍ഥി മുഹമ്മദ് സിനാനാണ് ലോങ് ജംപ് മത്സരത്തിനിടെ പരിക്കേറ്റത്. ചാടുന്നതിനിടെ സിനാന്‍ കഴുത്ത് കുത്തി വീഴുകയായിരുന്നു
01:00 PM (IST) Oct 19
കോട്ടയം പാലാ നഗരസഭയിലെ പകിട കളി വിവാദത്തില്‍ നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ വാക്കേറ്റം. കൗൺസിൽ ഹാളിന് മുന്നിൽ പകിട കളിച്ച് പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധിച്ചു. പകിട കളിയുടെ കാര്യത്തിൽ ചെയർപേഴ്സൺ വിശദീകരണം നൽകണമെന്ന് യുഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടതോടെയാണ് കൗൺസിൽ യോഗത്തിൽ ബഹളമായത്.
01:00 PM (IST) Oct 19
തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ മുൻ മാനേജർ പ്രീത ഹരിദാസ് അറസ്റ്റിൽ. പ്രീത ഹരിദാസിന്റെ മുൻകൂർ ജാമ്യം തള്ളിയ ഹൈക്കോടതി, അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഒളിവിൽ പോയ പ്രീതയെ ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
12:59 PM (IST) Oct 19
അൽ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച അപകടത്തിൽ മരണം രണ്ടായി. വിസിറ്റ് വിസയിൽ ജോലി തേടിയെത്തിയ തലശ്ശേരി ടെമ്പിൾ ഗേറ്റ് നിട്ടൂർ വീട്ടിൽ നിധിൻ ദാസ് മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. 24 വയസായിരുന്നു നിധിൻ ദാസിന്റെ പ്രായം. ചികിത്സയിലിരിക്കെയാണ് മരണം.
12:58 PM (IST) Oct 19
എൻഡോസൾഫാൻ ദുരിത ബാധിതനായ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് മാലക്കല്ല് പൂക്കയത്തെ സജി ഉണ്ണംതറപ്പേൽ (52) ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതാണെന്നാണ് സംശയം.
08:17 AM (IST) Oct 19
പാലക്കാട് കുഴൽമന്ദം ആലിങ്കലിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലിങ്കൽ മൂത്താട്ടുപറമ്പ് സുന്ദരന്റെ മകൾ സുനില, മകൻ രോഹിത്, സുനിലയുടെ ചേച്ചിയുടെ മകൻ സുബിൻ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ വീടിന്‍റെ അടുക്കളയിലാണ് മൂന്ന് പേരെയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
08:11 AM (IST) Oct 19
മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കുന്നു. ആനയിറങ്കൽ -ചിന്നക്കനാൽ മേഖലയിൽ സർക്കാർ ഭൂമി കയ്യേറി ഏല കൃഷി നടത്തിയതാണ് ഒഴിപ്പിക്കുന്നത്. അഞ്ച് ഏക്കർ ഏല കൃഷിയാണ് ഒഴിപ്പിക്കുന്നത്. Read More
08:10 AM (IST) Oct 19
20 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഒക്ടോബർ 21, 22 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.