മംഗളൂരുവിൽ മാധ്യമ പ്രവര്‍ത്തകരുടെ കസ്റ്റഡി: കേരളത്തിൽ വ്യാപക പ്രതിഷേധം

Published : Dec 20, 2019, 12:11 PM ISTUpdated : Dec 20, 2019, 12:37 PM IST
മംഗളൂരുവിൽ മാധ്യമ പ്രവര്‍ത്തകരുടെ കസ്റ്റഡി:  കേരളത്തിൽ വ്യാപക പ്രതിഷേധം

Synopsis

മംഗളൂരുവിൽ റിപ്പോര്‍ട്ടിംഗിനെത്തിയ മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിൽ എടുത്തതിനെതിരെ വ്യാപക പ്രതിഷേധമാണ് കേരളത്തിൽ. മാധ്യമ പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. 

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ മംഗളൂരുവിൽ ഉണ്ടായ അക്രമ സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ വ്യാപക പ്രതിഷേധം. വിവിധ ജില്ലകളിൽ മാധ്യമ പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. മാധ്യമ പ്രപവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ലിയുജെയുടേയും വിവിധ പ്രസ്ക്ലബുകളുടേയും നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങളുമായി മാധ്യമ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്.

 "

ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധികൾ അടക്കം പത്ത് മാധ്യമ പ്രവര്‍ത്തകരാണ് മംഗളൂരുവിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. രേഖകൾ പരിശോധിക്കാനാണെന്ന വിശദീകരണമാണ് മംഗളൂരു പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി പുറത്ത് വരുന്നത്. രാവിലെ എട്ടരയോടെയാണ് മലയാളി മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. മൊബൈൽ ഫോണും ക്യാമറയും അടക്കം ഉപകരണങ്ങളെല്ലാം പൊലീസ് പിടിച്ച് വാങ്ങി. മണിക്കൂറുകൾക്ക് ശേഷവും മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെടാനാകാത്ത അവസ്ഥയാണ്. 

മൂന്ന് മണിക്കൂറിന് ശേഷം  മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രിയുടെ പ്രതികരണം വന്നെങ്കിലും തുടര്‍ന്നും മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെടാനാകാത്ത അവസ്ഥയാണ്. ഇതിനിടെ വ്യാജ മാധ്യമപ്രവര്‍ത്തകരെയാണ് പിടികൂടിയതെന്ന വിചിത്ര വാദവും മംഗളൂരു പൊലീസിൽ നിന്ന് ഉണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസും ഡിജിപിയും ചീഫ് സെക്രട്ടറി അടക്കം ഉന്നത ഉദ്യോഗസ്ഥരും കര്‍ണാടക സര്‍ക്കാറുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തിയിരുന്നു.

സ്ഥാപനത്തിന്‍റെ തിരിച്ചറിയൽ കാര്‍ഡ് അടക്കമുള്ള രേഖകൾ ഹാജരാക്കിയിട്ടും മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിന് എതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനകൾ വിവിധ മേഖലകളിൽ പ്രതിഷേധവുമായി  തെരുവിലിറങ്ങിയിട്ടുണ്ട്. മംഗലൂരുവിലെ മാധ്യമ വേട്ടക്ക് എതിരെ കൊല്ലത്ത് കോൺഗ്രസ്സ് പ്രവർത്തകർ  റോഡ് ഉപരോധിച്ചു. വയനാട്ടിൽ കര്‍ണാടക ബസ് തടഞ്ഞായിരുന്നു പ്രതിഷേധം

"

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്