ഓണം കഴിഞ്ഞ് മടങ്ങിയ മലയാളി സൈനികൻ; ജമ്മുവിൽ സ്വയം വെടിയുതിർത്ത് മരിച്ചെന്ന് ബന്ധുക്കൾക്ക് അറിയിപ്പ് ലഭിച്ചു

Published : Sep 23, 2022, 09:15 PM ISTUpdated : Sep 24, 2022, 12:24 AM IST
ഓണം കഴിഞ്ഞ് മടങ്ങിയ മലയാളി സൈനികൻ; ജമ്മുവിൽ സ്വയം വെടിയുതിർത്ത് മരിച്ചെന്ന് ബന്ധുക്കൾക്ക് അറിയിപ്പ് ലഭിച്ചു

Synopsis

ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. ഓണത്തിന് നാട്ടിൽ എത്തി പതിനേഴാം തീയതിയാണ് ലീവ് കഴിഞ്ഞു തിരികെ മടങ്ങിയത്

ഹരിപ്പാട്: ജമ്മുവിൽ മലയാളി സൈനികൻ സ്വയം വെടിയുതിർത്തു മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കണ്ടല്ലൂർ തെക്ക് തറയിൽ കിഴക്കതിൽ രവിയുടെ മകൻ ആർ കണ്ണൻ (26) ആണ് ഡ്യുട്ടിക്ക് ഇടയിൽ വെടി വെച്ചു മരിച്ചതായി വീട്ടുകാർക്ക് വിവരം ലഭിച്ചത്. ജമ്മുവിൽ രാഷ്ട്രീയ റൈഫിളിൽ ആയിരുന്നു കണ്ണൻ ഡ്യൂട്ടി ചെയ്തിരുന്നത്. വ്യാഴാഴ്ച്ച വൈകിട്ട് 6 മണിയോടെ മേൽ ഉദ്യോഗസ്ഥൻ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

തൃശൂരിൽ പ്രായപൂ‍ർത്തിയാകാത്ത കുട്ടിയെ മദ്രസയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. ഓണത്തിന് നാട്ടിൽ എത്തി പതിനേഴാം തീയതിയാണ് ലീവ് കഴിഞ്ഞു തിരികെ മടങ്ങിയത്. ഭാര്യ:ദേവു. മാതാവ്: പത്മാക്ഷി. മൃതദേഹം നാളെ  ( ശനി ) വൈകിട്ട് 7 മണിയോടെ വിമാന മാർഗം നാട്ടിൽ എത്തിച്ച്  തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് മറ്റെന്നാൾ ( ഞായർ) രാവിലെ 9 മണിയോടെ വീട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

നവജാതശിശു ആലപ്പുഴയിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ, ഉടനടി നടപടി; 'ഫോസ്റ്റർ കെയർ' കാര്യക്ഷമമാകും

അതേസമയം ആലപ്പുഴയിൽ നിന്നുള്ള മറ്റൊരു വാർത്ത തുമ്പോളിയിലെ കുറ്റിക്കാട്ടിൽ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തെത്തുടർന്ന് ശിശുസംരക്ഷണത്തിനും വളർത്തു പരിചരണത്തിനുമുള്ള (ഫോസ്റ്റർ കെയർ) സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ നടപടി തുടങ്ങി എന്നതാണ്. ആലപ്പുഴ കടപ്പുറം വനിതാ-ശിശു ആശുപത്രിയുടെ മതിലിനോടു ചേർന്നുള്ള അമ്മത്തൊട്ടിൽ കൂടുതൽ സ്വകാര്യമായിടത്തേക്കു മാറ്റാനുള്ള ചർച്ചയും ഇതിനൊപ്പം നടക്കുന്നുണ്ട്. കുട്ടികളെ വളർത്തു പരിചരണത്തിനായി നൽകുന്നതിനുള്ള നടപടികളും ശക്തമാക്കിയിട്ടുണ്ട്. സാധാരണയുള്ള ദത്തെടുക്കൽ നടപടിക്കു കാലതാമസം ഏറെയുണ്ടെന്നതിനാൽ അതിൽ മാറ്റം വരുത്താനുള്ള ആലോചനകളും സജീവമാണ്. അതിനാൽ തന്നെ അവധിക്കാലാഘോഷത്തിന് കുട്ടികളുടെ സംരംക്ഷണം ഏറ്റെടുക്കാൻ വളർത്തു പരിചരണത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. കുട്ടികളില്ലാത്തവർക്കും ഉള്ളവർക്കും പദ്ധതിയുടെ ഭാഗമാകാമെന്ന നിലിയിലേക്കാണ് കാര്യങ്ങൾ നീക്കുന്നത്. ആറു മുതൽ 18 വരെ വയസ്സുള്ള കുട്ടികളെയാകും ഏറ്റെടുക്കാൻ കഴിയുക. ആറുമാസത്തേക്കു കുട്ടിയെ വീട്ടിൽക്കൊണ്ടുപോയി സംരക്ഷിക്കാം. തുടർന്നും താത്പര്യമുണ്ടെങ്കിൽ ആറുമാസംകൂടി നീട്ടാനുള്ള അനുമതി ലഭിക്കും. ഇത്തരത്തിൽ പരമാവധി അഞ്ചുവർഷം വരെ കുട്ടിയെ ഒപ്പം നിർത്താനാകും. ഇങ്ങനെയുള്ളവരിൽനിന്നും അർഹതയുള്ളവർക്കു ദത്തെടുക്കൽ നടപടിയിലേക്കേ് വേഗത്തിൽ നീങ്ങാം. ആരോരുമില്ലാത്ത കുട്ടികൾക്കാകും പരിഗണന ലഭിക്കുക.അതേസമയം ആലപ്പുഴയിൽ നിന്നുള്ള മറ്റൊരു വാർത്ത തുമ്പോളിയിലെ കുറ്റിക്കാട്ടിൽ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തെത്തുടർന്ന് ശിശുസംരക്ഷണത്തിനും വളർത്തു പരിചരണത്തിനുമുള്ള (ഫോസ്റ്റർ കെയർ) സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ നടപടി തുടങ്ങി എന്നതാണ്. ആലപ്പുഴ കടപ്പുറം വനിതാ-ശിശു ആശുപത്രിയുടെ മതിലിനോടു ചേർന്നുള്ള അമ്മത്തൊട്ടിൽ കൂടുതൽ സ്വകാര്യമായിടത്തേക്കു മാറ്റാനുള്ള ചർച്ചയും ഇതിനൊപ്പം നടക്കുന്നുണ്ട്. കുട്ടികളെ വളർത്തു പരിചരണത്തിനായി നൽകുന്നതിനുള്ള നടപടികളും ശക്തമാക്കിയിട്ടുണ്ട്. സാധാരണയുള്ള ദത്തെടുക്കൽ നടപടിക്കു കാലതാമസം ഏറെയുണ്ടെന്നതിനാൽ അതിൽ മാറ്റം വരുത്താനുള്ള ആലോചനകളും സജീവമാണ്. അതിനാൽ തന്നെ അവധിക്കാലാഘോഷത്തിന് കുട്ടികളുടെ സംരംക്ഷണം ഏറ്റെടുക്കാൻ വളർത്തു പരിചരണത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. കുട്ടികളില്ലാത്തവർക്കും ഉള്ളവർക്കും പദ്ധതിയുടെ ഭാഗമാകാമെന്ന നിലിയിലേക്കാണ് കാര്യങ്ങൾ നീക്കുന്നത്. ആറു മുതൽ 18 വരെ വയസ്സുള്ള കുട്ടികളെയാകും ഏറ്റെടുക്കാൻ കഴിയുക. ആറുമാസത്തേക്കു കുട്ടിയെ വീട്ടിൽക്കൊണ്ടുപോയി സംരക്ഷിക്കാം. തുടർന്നും താത്പര്യമുണ്ടെങ്കിൽ ആറുമാസംകൂടി നീട്ടാനുള്ള അനുമതി ലഭിക്കും. ഇത്തരത്തിൽ പരമാവധി അഞ്ചുവർഷം വരെ കുട്ടിയെ ഒപ്പം നിർത്താനാകും. ഇങ്ങനെയുള്ളവരിൽനിന്നും അർഹതയുള്ളവർക്കു ദത്തെടുക്കൽ നടപടിയിലേക്കേ് വേഗത്തിൽ നീങ്ങാം. ആരോരുമില്ലാത്ത കുട്ടികൾക്കാകും പരിഗണന ലഭിക്കുക.

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിലേക്ക്, അതിജീവിതക്കൊപ്പമെന്ന് ബി സന്ധ്യ
വിധി നീതി നിഷേധം, മറിച്ചൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നും കെ അജിത; 'മേൽക്കോടതിയിൽ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷയുണ്ട്'