ചെന്നൈയിൽ മലയാളി മെഡിക്കൽ വിദ്യാർഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Feb 15, 2024, 01:04 PM IST
 ചെന്നൈയിൽ മലയാളി മെഡിക്കൽ വിദ്യാർഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

സ്റ്റാൻലി ​ഗവൺമെന്റ് മെ‍ഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം സ്വദേശി രഞ്ജിത് പോളിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് മാതപിതാക്കൾക്ക് കൈമാറും. ഇന്നലെയാണ് സംഭവം.  

ചെന്നൈ: ചെന്നൈയിൽ മലയാളി മെഡിക്കൽ വിദ്യാർഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്റ്റാൻലി ​ഗവൺമെന്റ് മെ‍ഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം സ്വദേശി രഞ്ജിത് പോളിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് മാതപിതാക്കൾക്ക് കൈമാറും. ഇന്നലെയാണ് സംഭവം.

രഞ്ജിത്തിനെ സുഹൃത്തുക്കൾ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കളെത്തിയപ്പോൾ രഞ്ജിത്ത് വാതിൽ തുറക്കാത്തതിനെ തുടർന്ന് അന്വേഷിക്കുകയായിരുന്നു. മുറിയിൽ അബോധാവസ്ഥയിൽ കിടക്കുന്ന രഞ്ജിത്തിനെയാണ് സുഹൃത്തുക്കൾ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനം. ഇന്നലെ വൈകുന്നേരത്തോടെ ചെന്നൈയിലെത്തിയ മാതാപിതാക്കൾ മൃതദേഹം ഇന്ന് ഏറ്റുവാങ്ങും. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

'മിസൈലല്ല, ബസാണ്'; മലപ്പുറത്ത് സ്വകാര്യ ബസിന്‍റെ മത്സരയോട്ടം, എല്ലാം ക്യാമറ കണ്ടു, ഡ്രൈവർക്ക് എട്ടിന്‍റെ പണി

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി
ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'