
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച് കൊല്ലം പുനലൂര്‍ സ്വദേശിയായ നഴ്സിന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു .ഇതിനിടെ ആശുപത്രിയുടെ നിരുത്തരവാദപരമായ സമീപനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ കേരള മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കി.
മൂന്ന് മാസം മുൻപ് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ച നഴ്സ് കഴിഞ്ഞ ദിവസമാണ് തൂങ്ങി മരിക്കാൻ ശ്രമിച്ചത്. ഒപ്പം താമസിച്ചിരുന്നവര്‍ കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു . എന്നാല്‍ കുട്ടിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് വീട്ടകാരെ അറിയിച്ചില്ല. ആരോഗ്യനില അറിയാൻ പലതവണ ആശുപത്രി അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഒരു മറുപടിയും ലഭിച്ചില്ലെന്നും വീട്ടുകാര്‍ പരാതിപ്പെടുന്നു . വെന്‍റിലേറ്റര്‍ സഹായം ഉപയോഗിക്കേണ്ട സാഹചര്യം വന്നപ്പോഴും നാട്ടിലുള്ള ബന്ധുക്കളെ അറിയിക്കാതെ കുട്ടിയുടെ വിദേശത്തുള്ള അച്ഛനെയാണ് ബന്ധപ്പെട്ടത്.
മേദാന്ത ആശുപത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി,പ്രതിപക്ഷ നേതാവ്,എംപിമാര്‍ എന്നിവരെ കുടുംബം സമീപിച്ചു. പരാതിയിൽ നേതാക്കൾ തുടർനടപടി തുടങ്ങിയെന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ച വിവരം. കേരള സമാജം , ദില്ലി സമാജം , യുണൈറ്റഡ് നഴ്സ്സ് അസോസിയേഷനും ചേര്‍ന്നാണ് ഇപ്പോൾ ആശുപത്രിയിലെ കാര്യങ്ങൾ നോക്കുന്നത് .
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam