മലയാളി വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; സുഹൃത്തുക്കൾക്കെതിരെ പെണ്‍കുട്ടിയുടെ കുടുംബം

Published : Jul 12, 2023, 08:16 AM ISTUpdated : Jul 12, 2023, 01:23 PM IST
മലയാളി വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; സുഹൃത്തുക്കൾക്കെതിരെ പെണ്‍കുട്ടിയുടെ കുടുംബം

Synopsis

കൊല്ലം നീണ്ടകര സ്വദേശി 19 വയസുള്ള ആൻഫി മരിച്ചതിന് പിന്നിൽ കൂടെ താമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥിനികൾക്ക് പങ്കുണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

കൊല്ലം: കോയമ്പത്തൂരിൽ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടതിൽ ദുരൂഹതയെന്ന് കുടുംബം. കൊല്ലം നീണ്ടകര സ്വദേശി 19 വയസുള്ള ആൻഫി മരിച്ചതിന് പിന്നിൽ കൂടെ താമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥിനികൾക്ക് പങ്കുണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പൊലീസിനെ സമീപിച്ചു.

ഇന്നലെയാണ് ബിഎസ്‍സി നഴ്സിംഗ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനി ആൻഫിയെ കോയമ്പത്തൂരിൽ താമസിക്കുന്ന വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉച്ചയ്ക്കാണ് നീണ്ടകരയിലെ ബന്ധുക്കൾ വിവരം അറിയുന്നത്. സതി മെയിൻ റോഡിലെ എസ്എൻഎസ് നഴ്സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ ആൻഫിയുടെ മരണത്തിന് പിന്നിൽ കൂടെ താമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥിനികളുടെ ഭീഷണിയും മര്‍ദ്ദനവുമുണ്ടെന്നാണ് ബന്ധുക്കളുടെ പരാതി. ഒപ്പം താമസിക്കുന്ന സുഹൃത്തുക്കളില്‍ ചിലര്‍ കോയമ്പത്തൂരിലെ വീട്ടിലേക്ക് കാമുകന്മാരെ ക്ഷണിക്കുന്നത് ആൻഫി ചോദ്യം ചെയ്തു. വിവരം സുഹൃത്തുക്കളുടെ ബന്ധുക്കളെ അറിയിച്ചതിലും വിരോധമുണ്ടായിരുന്നു. ഇതിന് പിന്നാലെയുള്ള മരണം ദുരൂഹമെന്നും കുടുംബം. വിശദമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നാണ് കോയമ്പത്തൂരിലെത്തിയ ബന്ധുക്കളുടെ ആവശ്യം.

Also Read: സിപിഐ ഇടഞ്ഞുതന്നെ; ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

കോട്ടയത്തെ കിടിലൻ 'ഹാങ്ഔട്ട് സ്പോട്ട്' പക്ഷേ പോസ്റ്റ് ഓഫീസ് ആണ് ! കേരളത്തിലെ ആദ്യ ജെൻസി പോസ്റ്റ് ഓഫീസ് വിശേഷങ്ങൾ
വിസി നിയമന തര്‍ക്കം; ഗവര്‍ണര്‍-മന്ത്രിമാര്‍ കൂടിക്കാഴ്ചയില്‍ മഞ്ഞുരുകിയില്ല, മുഖ്യമന്ത്രി വരാത്തത് എന്തെന്ന് മന്ത്രിമാരോട് ഗവര്‍ണര്‍