മണാലിയിൽ ബസ് മറിഞ്ഞ് മലയാളി വിദ്യാർത്ഥികൾക്ക് പരിക്ക്

Published : Dec 31, 2019, 07:56 PM IST
മണാലിയിൽ ബസ് മറിഞ്ഞ് മലയാളി വിദ്യാർത്ഥികൾക്ക് പരിക്ക്

Synopsis

ചാത്തമംഗലം എംഇഎസ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. 31 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് കോളജ് അധികൃതർ.

കോഴിക്കോട്: മണാലിയിൽ ബസ് മറിഞ്ഞ് മലയാളി വിദ്യാർത്ഥികൾക്ക് പരിക്ക്. ചാത്തമംഗലം എംഇഎസ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. 31 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് കോളജ് അധികൃതർ അറിയിച്ചു.

ബിലാസ്പൂരിലെ ഗംബോള പാലത്തിന് സമീപമാണ് അപകടം നടന്നത്. മണാലിയിലേക്ക് വിനോദ സഞ്ചാരത്തിന് പോയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. വോള്‍വോ ബസിന്‍റെ ടയര്‍ പഞ്ചറായതാണ് അപകടത്തിന് കാരണം. 51 വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്.

 

PREV
click me!

Recommended Stories

'എന്നെ ഇങ്ങനെ കിടത്തേണ്ട ഒരാവശ്യവുമില്ല, 11 കിലോ കുറഞ്ഞു, സ്റ്റേഷൻ ജാമ്യം കിട്ടേണ്ട കേസാണ്'; പ്രതികരിച്ച് രാഹുല്‍ ഈശ്വർ
കൊട്ടിക്കലാശത്തിൽ മാരകായുധങ്ങൾ; മരംമുറിക്കുന്ന വാളുകളും യന്ത്രങ്ങളുമായി യുഡിഎഫ് പ്രവർത്തകർ, പൊലീസിൽ പരാതി നൽകാൻ സിപിഎം