പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമ്പരിപ്പിച്ച് മലയാളി വിദ്യാർഥിനി; ഞെട്ടൽ മറയ്ക്കാതെ മോദിയുടെ ചോദ്യം, മറുപടി

Published : Feb 10, 2025, 12:21 PM IST
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമ്പരിപ്പിച്ച് മലയാളി വിദ്യാർഥിനി; ഞെട്ടൽ മറയ്ക്കാതെ മോദിയുടെ ചോദ്യം, മറുപടി

Synopsis

എങ്ങനെയാണ് ഇത്രയും നന്നായി ഭാഷ പഠിക്കാൻ കഴിഞ്ഞതെന്ന് പ്രധാനമന്ത്രി ചോദിച്ചപ്പോൾ, ഹിന്ദിയിലും കവിത എഴുതിയിട്ടുണ്ടെന്നായിരുന്നു ആകാൻഷയുടെ മറുപടി.

ദില്ലി: പരീക്ഷാ പേ ചർച്ചക്കിടെ മനോഹരമായി ഹിന്ദി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞെട്ടിച്ച് മലയാളി പെൺകുട്ടി. വിദ്യാര്‍ത്ഥിനിയുടെ കേട്ട് അത്ഭുതം തോന്നിയ പ്രധാനമന്ത്രി എങ്ങനെയാണ് ഇത്രയും നന്നായി ഹിന്ദി സംസാരിച്ചതെന്ന് ചോദിക്കുകയും ചെയ്തു. ‘എനിക്ക് ഹിന്ദി ഒരുപാട് ഇഷ്ടമാണ്’ എന്നായിരുന്നു വിദ്യാർത്ഥിനി ആകാൻഷയുടെ മറുപടി. എങ്ങനെയാണ് ഇത്രയും നന്നായി ഭാഷ പഠിക്കാൻ കഴിഞ്ഞതെന്ന് പ്രധാനമന്ത്രി ചോദിച്ചപ്പോൾ, ഹിന്ദിയിലും കവിത എഴുതിയിട്ടുണ്ടെന്നായിരുന്നു ആകാൻഷയുടെ മറുപടി.

തുടര്‍ന്ന് ഹിന്ദിയില്‍ ഒരു കവിത ചൊല്ലുകയും ചെയ്തു. സുന്ദർ നഴ്‌സറിയിലാണ് പരീക്ഷ പേ ചര്‍ച്ച നടന്നത്. 36 വിദ്യാർത്ഥികൾ പങ്കെടുത്തു. പരീക്ഷാ സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകി. സമ്മർദ്ദമില്ലാതെ പരീക്ഷകളെ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.  ദീപിക പദുകോൺ, വിക്രാന്ത് മാസ്സി, മേരി കോം, അവാനി ലേഖര, സദ്ഗുരു ജഗ്ഗി വാസുദേവ് തുടങ്ങിയവർ പരിപാടിയുടെ ഭാഗമാകുന്നുണ്ട്. 

സ്വകാര്യ വ്യക്തിയുടെ പറമ്പ്, നാട്ടുകാരറിഞ്ഞത് കമ്പനി വാഹനങ്ങളെത്തി കുഴിയെടുത്തപ്പോൾ; ടവറിനെതിരെ പ്രതിഷേധം

'റെയിൽവേയിൽ ജോലി കിട്ടിയതോടെ ഭാര്യ ഇട്ടിട്ട് പോയി'; ജോലി ഒപ്പിച്ചതിൽ യുവാവിന്‍റെ വെളിപ്പെടുത്തൽ, സസ്പെൻഷൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലപ്പുറത്ത് ഭീതി വിതച്ച് മസ്തിഷ്‌ക ജ്വരം; കണക്കുകൾ ഞെട്ടിക്കുന്നു, ഒരു വര്‍ഷത്തിനിടെ 77 പേർക്ക്, മൂന്നിലൊന്നും കുട്ടികള്‍
ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിൽ സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘം; മന്ത്രിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍