
ഋഷികേശ്: ഋഷികേശിൽ കുടുങ്ങിയ മലയാളി യുവാവ് ദുരിതത്തിൽ. താമസിക്കാൻ സ്ഥമില്ലാതെ ഈ ചെറുപ്പക്കാരനിപ്പോൾ തെരുവിലാണ്. എറണാകുളം സ്വദേശി ഋഷി കൃഷ്ണയാണ് താമസിക്കാൻ ഇടമില്ലാതെ ഉത്തരാഖണ്ഡിൽ കുടുങ്ങിയത്.
അപ്രതീക്ഷിതമായി വന്ന ലോക്ക് ഡൗണിലാണ് ഇയാൾ ഉത്തരാഖണ്ഡിൽ കുടുങ്ങിയത്. ഇതിനിടെ മഞ്ഞപ്പിത്തം ബാധിച്ച് ഋഷികേശ് എംയിസിൽ ചികിത്സയിലായി. ചികിത്സക്ക് ശേഷം ആശുപത്രി വിട്ട യുവാവ് നേരത്തെ താമസിക്കുന്ന സ്ഥലത്തേക്ക് മടങ്ങിപ്പോയെങ്കിലും വീട്ടുടമ കേറ്റില്ല.
ആശുപത്രിയിൽ നിന്ന് കൊവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് നൽകിയിട്ടും ഉടമ താമസസ്ഥലത്ത് കയറാൻ അനുവദിച്ചില്ല
പൊലീസ് സ്റ്റേഷനിൽ സഹായം ചോദിച്ച് എത്തിയപ്പോൾ അവിടേയും മോശം അനുഭവമാണ് ഉണ്ടായതെന്ന് ഋഷി കൃഷ്ണ പറയുന്നു. അവസാനം താമസിക്കാൻ ഇടം കിട്ടാതെ റോഡരികിൽ അഭയം തേടിയിരിക്കുകയാണ് ഈ യുവാവ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam