രാസലഹരിയുമായി മലയാളിയും ഇതരസംസ്ഥാനക്കാരും പിടിയിൽ; സംഭവം കണ്ണൂരിൽ

Published : Jan 07, 2026, 09:44 PM IST
arrest

Synopsis

കണ്ണൂരിൽ രാസലഹരിയുമായി മലയാളിയും ഇതരസംസ്ഥാനക്കാരും പിടിയിൽ. കോട്ടയം പൊയിൽ സ്വദേശി സി എച്ച് അഷ്കര്‍,  അസാം സ്വദേശികളായ സഹിദുൾ ഇസ്ലാം, മൊഗിബാർ അലി എന്നിവരാണ് പിടിയിലായത്.

കണ്ണൂർ: കണ്ണൂരിൽ രണ്ടിടങ്ങളിൽ രാസലഹരിയുമായി മലയാളിയും ഇതരസംസ്ഥാനക്കാരും പിടിയിൽ. കൂത്തുപറമ്പ് ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് കോട്ടയം പൊയിൽ സ്വദേശി സി എച്ച് അഷ്കറാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നെത്തിയ പ്രതിയുടെ പക്കൽ നിന്നും 12 ഗ്രാം എംഎഡിഎംഎ കണ്ടെടുത്തു. അഞ്ചരക്കണ്ടിയിൽ വച്ച് 32 ഗ്രാം എംഡിഎംഎയുമായി 2 ഇതര സംസ്ഥാനക്കാർ എക്സൈസിന്റെ പിടിയിലായി. പിണറായി എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അസാം സ്വദേശികളായ സഹിദുൾ ഇസ്ലാം, മൊഗിബാർ അലി എന്നിവർ പിടിയിലായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്കൂളിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റു, 33 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില ഗുരുതരമല്ല
ബാലറ്റ് പേപ്പറിൽ ശ്രീലേഖ ഒപ്പിട്ടില്ല, തിരുവനന്തപുരം നഗരസഭാ സ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ ആർ. ശ്രീലേഖയുടെ വോട്ട് അസാധു