മലയൻകീഴ് വനിത ഡോക്ടറെ പീഡിപ്പിച്ച കേസ്; എസ്എച്ച്ഒയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

Published : Oct 14, 2022, 01:07 PM ISTUpdated : Oct 14, 2022, 03:50 PM IST
മലയൻകീഴ് വനിത ഡോക്ടറെ പീഡിപ്പിച്ച കേസ്; എസ്എച്ച്ഒയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

Synopsis

പീഡനാരോപണം ഉന്നയിച്ച യുവതിയുടെ ഹർജിയാണ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. കേരളാ ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. 

ദില്ലി: മലയൻകീഴ് പീഡന കേസില്‍ പ്രതിയായ എസ് എച്ച് ഒ സൈജുവിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. പീഡനാരോപണം ഉന്നയിച്ച യുവതിയുടെ ഹർജിയാണ്  ജസ്റ്റിസ് ബി ആർ ഗവായ്, ബി വി നാഗരത്ന അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ഹർജിക്കാരിക്കായി മുതിർന്ന അഭിഭാഷകൻ ആർ ബസന്ത്, അൻസു കെ വർക്കി എന്നിവരാണ് സുപ്രീംകോടതിയില്‍ ഹാജരായത്.

കേരളാ ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചത്. വിവാഹ വാഗ്ദാനം നല്‍കി സൈജു പീഡനത്തിനിരയാക്കി എന്നാണ് വനിതാ ഡോക്ടറുടെ പരാതി. ഭർത്താവിനൊപ്പം വിദേശത്ത് കഴിയുകയായിരുന്ന വനിതാ ഡോക്ടർ നാട്ടിലെത്തിയപ്പോഴാണ് സൈജുവുമായി പരിചയപ്പെടുന്നത്. പരാതിക്കാരി തന്‍റെ പേരിലുള്ള കടകള്‍ മറ്റൊരാൾക്ക് വാടകയ്ക്ക് നൽകിയിരുന്നു. വാടകക്കാരുമായുള്ള തർക്കം പരിഹരിക്കാൻ മലയിൻകീഴ് സ്റ്റേഷനിലെത്തിയപ്പോഴാണ് എസ് ഐയായിരുന്ന സൈജുവിനെ പരിചയപ്പെടുന്നത്.

Also Read:  പ്രണയം നിരസിച്ചതിന് പക; കൊല്ലത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ ബ്ലേഡുമായി എത്തി അതിക്രമം നടത്തി യുവാവ്, അറസ്റ്റ്

2019 ൽ ഒരു ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുമ്പോള്‍ വീട്ടിലെത്തിയ സൈജു പീ‍ഡിപ്പിച്ചുവെന്നാണ് പരാതി. പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. പിന്നീട് പലപ്പോഴും വീട്ടിലെത്തി പീ‍ഡിപ്പിച്ചു. പണം കടം വാങ്ങി. വിവാഹ വാഗ്ദാനം നൽകുകയും ചെയ്തു. സൈജുവുമായുള്ള ബന്ധമറിഞ്ഞപ്പോള്‍ യുവതിയുടെ വിവാഹ ബന്ധം വേർപ്പെട്ടു. വിദേശത്തേക്ക് തിരിച്ച് പോകാനും കഴിഞ്ഞില്ല. ഭാര്യയുമായി വേർപിരിഞ്ഞുവെന്നും വിവാഹം കഴിക്കുമെന്നും പറഞ്ഞ് പല വർഷങ്ങള്‍ കബളിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി.  കഴിഞ്ഞ ഡിസംബറിൽ വീട്ടിലെത്തി വീണ്ടും ശാരീരിക ബന്ധത്തിന് നിർബന്ധിച്ചുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡണ്ട് കൂടിയാണ് പ്രതിയായ എ വി സൈജു.

PREV
Read more Articles on
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും