
ദില്ലി: കോൺഗ്രസ് പ്രവർത്തകസമിതിയിൽ പരസ്യ വിവാദം ഒഴിവാക്കണമെന്ന് നേതാക്കളോട് എഐസിസി. അതൃപ്തിയുളള നേതാക്കളോട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ സംസാരിക്കും. പകുതി 50 വയസിന് താഴെയുള്ളവർ ആകണമെന്ന ശുപാർശ ഇപ്പോൾ പ്രായോഗികമല്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. എന്നാൽ ചില സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിന് മുമ്പ് നേതൃമാറ്റം ആലോചിക്കുമെന്നും കേരളത്തിൽ മാറ്റം വേണോ എന്നും ചർച്ച നടത്തുമെന്നാണ് എഐസിസി പറയുന്നത്. കോൺഗ്രസ് പ്രവർത്തകസമിതിയിൽ വിമർശനവുമായി ഇന്നലെ രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു.
ഇപ്പോഴുള്ളത് 19 വർഷം മുൻപുള്ള സ്ഥാനമാണെന്നും പ്രമോഷൻ ഉണ്ടായിട്ടില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പരാതി. രണ്ട് വർഷമായി പദവികളില്ലെന്നും ഒരു ചർച്ചയും നടത്താതെയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നുമുള്ള പരാതിയും ചെന്നിത്തലക്കുണ്ട്. എന്നാൽ ഈ കാര്യത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്. തന്റെ വികാരം പാർട്ടിയെ അറിയിക്കാനാണ് ചെന്നിത്തലയുടെ തീരുമാനം.
കേരളത്തിൽ നിന്ന് കെ സി വേണുഗോപാലും എ കെ ആന്റണിയും ശശി തരൂരും പ്രവർത്തകസമിതിയിലുണ്ട്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവും കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവുമായിയാണ് പ്രവർത്തകസമിതിയിൽ ഉൾപ്പപ്പെടുത്തിയിരിക്കുന്നത്. ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിനെ ഒഴിവാക്കരുത് എന്ന വികാരം നേതൃത്വത്തിൽ ശക്തമായതാണ് രമേശ് ചെന്നിത്തലക്ക് വിനയായത്. കെസി വേണുഗോപാലും ശശി തരൂരും രമേശ് ചെന്നിത്തലയും ഒരുമിച്ച് പ്രവർത്തകസമിതിയിലേക്ക് എത്തിയാൽ ഒരേ സമുദായത്തിൽ നിന്നും മൂന്ന് പേർ പ്രവർത്തകസമിതിയിലേക്ക് എത്തുമെന്നുള്ളതുകൊണ്ടാണ് രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതവായി മാത്രം പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയത്.
https://www.youtube.com/watch?v=hsnHMmS_udE
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam