പോക്സോ പരാതി കെട്ടിച്ചമച്ചതെന്ന് തെളിഞ്ഞു; യുവാവ് തടവിൽ കഴിഞ്ഞത് 14 ദിവസം; ഒടുവിൽ കോടതി വെറുതെവിട്ടു

Published : Aug 02, 2025, 01:39 PM IST
Manjeri Fast track Special POCSO court

Synopsis

പോക്സോ കേസിലേക്ക് നയിച്ചത് അതിർത്തി തർക്കം. പ്രതിയെ മഞ്ചേരി കോടതി വെറുതെ വിട്ടു

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് കുറ്റക്കാരനല്ലെന്ന് കോടതി. വാഴക്കാട് സ്വദേശി ശിഹാബുദ്ദീ(38)നെ കോടതി വെറുതെ വിട്ടു. മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്‌ജ് എ എം അഷ്റഫാണ് യുവാവിനെ വെറുതെവിട്ടുകൊണ്ട് വിധിന്യായം പുറപ്പെടുവിച്ചത്.

അയൽവാസിയായ 13 കാരിയെ ശിഹാബുദ്ദീൻ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2024 ഡിസംബർ ഒന്നിന് പീഡിപ്പിച്ചെന്നായിരുന്നു പരാതിയിൽ ആരോപിച്ചത്. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ശിഹാബുദ്ദീനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 14 ദിവസം ജയിലിൽ കഴിഞ്ഞ ശേഷം ശിഹാബുദ്ദീൻ ജാമ്യം നേടി പുറത്തിറങ്ങി.

എന്നാൽ പരാതി ഉന്നയിച്ച പെൺകുട്ടിയുടെ കുടുംബവും ശിഹാബുദ്ദീൻ്റെ കുടുംബവും തമ്മിൽ അതിർത്തി തർക്കം നിലവിലുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇക്കാര്യം കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയിരുന്നു. പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് കണ്ടെത്തിയ മുറിവുകൾക്ക് സംഭവം നടന്നുവെന്ന് പറയപ്പെടുന്ന ദിവസത്തേക്കാൾ ഏറെ പഴക്കമുണ്ടെന്ന് വൈദ്യ പരിശോധനയിൽ വ്യക്തമായെന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ കുട്ടിയെ പരിശോധിച്ച ഡോക്‌ടറും കോടതിയിൽ മൊഴി നൽകി.

കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ 13 സാക്ഷികളെ കോടതിയിൽ വിസ്‌തരിച്ചിരുന്നു. 15 രേഖകളും കോടതിയിൽ ഹാജരാക്കി. അതിർത്തി തർക്കം മുൻനിർത്തി വ്യാജ പരാതി ഉന്നയിച്ചതാണെന്ന് കോടതിയിൽ പ്രതിഭാഗം വാദിച്ചു. അഭിഭാഷകരായ സിയ മുര്‍ശിദ്, കെ.വി. യാസര്‍ എന്നിവരാണ് പ്രതിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. ഈ വാദം അംഗീകരിച്ച കോടതി പ്രതിയെ കുറ്റവിമുക്തനാക്കുകയായിരുന്നു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും