അച്ഛനെയും അമ്മയേയും മർദിച്ചു, കേസ് ഒതുക്കി തീർക്കാത്തത് ചോദ്യം ചെയ്ത് അമ്മയെയും ബന്ധുക്കളെയും വീണ്ടും ആക്രമിച്ചു, മകൻ അറസ്റ്റിൽ

Published : Apr 21, 2026, 10:26 PM IST
man arrested for attacking mother and sister in valiyathura house assault

Synopsis

വലിയതുറയിൽ വീട്ടിൽ അതിക്രമിച്ചുകയറി അമ്മയെയും സഹോദരിയെയും ഉൾപ്പെടെയുള്ളവരെ ക്രൂരമായി ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ

തിരുവനന്തപുരം: വലിയതുറയിൽ വീട്ടിൽ അതിക്രമിച്ചുകയറി അമ്മയെയും സഹോദരിയെയും ഉൾപ്പെടെയുള്ളവരെ ക്രൂരമായി ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ. ശംഖുമുഖം സ്വദേശി ടോബിൻ ജോസ് പീറ്റർ (46) ആണ് വലിയതുറ പൊലീസിന്‍റെ പിടിയിലായത്. മുൻപ് അച്ഛനേയും അമ്മയേയും ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസ് ഒത്തുതീർപ്പാക്കാൻ ആവശ്യപ്പെട്ടത് കുടുംബം നിരസിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച വൈകീട്ട് വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി, കയ്യിലുണ്ടായിരുന്ന ഹെൽമെറ്റും പ്ലാസ്റ്റിക് കസേരയും ഉപയോഗിച്ച് അമ്മയെയും സഹോദരിയെയും മർദിക്കുകയായിരുന്നു. ഇവർക്ക് തലയിലും കൈകളിലും ഉൾപ്പെടെ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പരിക്കേറ്റു.സംഭവത്തിന് ദൃക്‌സാക്ഷികളായ, വീട്ടിലുണ്ടായിരുന്ന അടുത്ത ബന്ധുക്കളായ ദമ്പതികളെയും പ്രതി അസഭ്യം പറയുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തെന്നും പരാതിയിലുണ്ട്. ക്രൂരമർദനത്തിൽ പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. പ്രതിക്കെതിരെ തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

Malayalam News Live Updates: ആശങ്കയായി ഷിഗല്ല; വയനാട്ടിൽ പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതം, സാഹചര്യം വിലയിരുത്താൻ ഇന്ന് ഉന്നതതലയോഗം ചേരും
ആശങ്കയായി ഷിഗല്ല; വയനാട്ടിൽ പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതം, സാഹചര്യം വിലയിരുത്താൻ ഇന്ന് ഉന്നതതലയോഗം ചേരും