കരിയിലയെ ചൊല്ലി തർക്കം, അരയിൽ കരുതിയിരുന്ന കത്തിയെടുത്ത് സഹോദരിയെയും ഭർത്താവിനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു, പ്രതി പിടിയിൽ

Published : May 09, 2026, 05:17 PM IST
man arrested for attempting to murder sister and brother in law in kayamkulam

Synopsis

കുടുംബവഴക്കിനെ തുടർന്ന് സഹോദരിയെയും ഭർത്താവിനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

കായംകുളം: കുടുംബവഴക്കിനെ തുടർന്ന് സഹോദരിയെയും ഭർത്താവിനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പുതുപ്പള്ളി സ്വദേശികളായ രാജേന്ദ്രൻ, ഭാര്യ ഷീജ എന്നിവരെ ആക്രമിച്ച കേസിൽ ഷീജയുടെ സഹോദരനായ ഷാജിയെയാണ് (52) കായംകുളം പൊലീസ് പിടികൂടിയത്. ഇരുകൂട്ടരും തമ്മിൽ കുടുംബവഴക്ക് നിലനിന്നിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15 ഓടെ പ്രതിയായ ഷാജി കരിയില വാരി രാജേന്ദ്രന്‍റെ പുരയിടത്തിൽ കൊണ്ടിട്ടത് ഷീജ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിലാണ് ആക്രമണമുണ്ടായത്. അരയിൽ കരുതിയിരുന്ന കത്തിയെടുത്ത് ഇയാൾ ഷീജയുടെ വയറിന്‍റെ ഇടതുഭാഗത്ത് കുത്തുകയായിരുന്നു. കുത്തേറ്റ് ഷീജയുടെ കുടൽ പുറത്തുവന്നു. ഇത് കണ്ട് തടയാൻ ശ്രമിക്കുന്നതിനിടെയാണ് രാജേന്ദ്രനും കുത്തേറ്റത്. പരിക്കേറ്റ ഇരുവരും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിന് ശേഷം കണ്ടൽക്കാടുകൾക്കിടയിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കായംകുളം പൊലീസാണ് സാഹസികമായി പിടികൂടിയത്. കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്‍റെ മേൽനോട്ടത്തിൽ സി ഐ അരുൺ ഷാ, എസ് ഐ മാരായ ജോബിൻ, നിയാസ്, എഎസ്ഐമാരായ റെജി, പ്രിയ, പൊലീസ് ഉദ്യോഗസ്ഥരായ സഞ്ജു, സോനുജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഷാജിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെസി ഉറപ്പിക്കുന്നോ? പ്രഖ്യാപനമുണ്ടായാൽ ഉ‌ടൻ ആഹ്ലാദ പ്രകടനത്തിന് ഒരുങ്ങി കെസി പക്ഷം; വിഡി അനുകൂല പ്രകടനത്തിന് ബദൽ
പിൻവശത്തെ വാതിലിന്‍റെ കുറ്റി ഇളക്കിമാറ്റിയ ശേഷം അകത്തുകടന്നു, അലമാരയിൽ നിന്ന് സ്വർണവും പണവും കവർന്നു സിആർപിഎഫ് ജവാന്‍റെ വീട്ടിൽ മോഷണം