
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയായ ‘സിഎം വിത്ത് മീ’യിൽ വിളിച്ച് അശ്ലീലം പറഞ്ഞ യുവാവ് അറസ്റ്റിൽ. വെൺമണി സ്വദേശിയായ അർജുൻ ആണ് അറസ്റ്റിലായത്. ‘സിഎം വിത്ത് മീ’ പരിപാടിയിലേക്ക് വിളിച്ച ശേഷം സ്ത്രീകളോട് അശ്ലീലം പറയുകയായിരുന്നു. മ്യൂസിയം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജനങ്ങളും സർക്കാരുമായി നേരിട്ട് സംവദിക്കുന്നതിനുള്ള പരിപാടിയാണ് ‘സിഎം വിത്ത് മീ’. പൊതുജനങ്ങൾക്ക് പരാതിയുണ്ടെങ്കിൽ ഇതിന്റെ ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാവുന്നതാണ്. ഉദ്യോഗസ്ഥർ ഫോൺകോളിന് മറുപടി നൽകുകയും പരാതി ഏത് വകുപ്പുമായി ബന്ധപ്പെട്ടതാണോ ആ വകുപ്പിലേക്ക് കൈമാറുകയും ചെയ്യുന്നതാണ് ‘സിഎം വിത്ത് മീ’ പരിപാടി.
ഈ ടോൾഫ്രീ നമ്പറിലേക്ക് അർജുൻ നിരന്തരമായി വിളിക്കുകയും വനിതാ ജീവനക്കാരെ അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുണ്ട്. പൊലീസുകാരുടെ മരണം ആരെങ്കിലും പോസ്റ്റിട്ട് കഴിഞ്ഞാൽ അതിന് താഴെ മോശമായി കമന്റ് ചെയ്യുകയും ആ സ്റ്റേഷനിലെ എസ്എച്ച്ഓയെ വിളിച്ച് അസഭ്യം പറയുകയും ചെയ്തിരുന്നു. ഓൺലൈനായി ഭക്ഷണം വിതരണം ചെയ്യുന്ന കമ്പനിയിലെ ജീവനക്കാരനാണ് അർജുൻ. വനിതാ ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam