ഭാര്യയ്ക്ക് ഫോണിൽ മെസേജ് അയച്ചയാളെ ചുറ്റികയ്ക്കടിച്ചു, അടിയേറ്റയാൾ ചികിത്സയിൽ; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

Published : Mar 13, 2026, 12:43 PM IST
man arrested for hammer attack on man who messaged his wife

Synopsis

ഭാര്യയ്ക്ക് മൊബൈൽ ഫോണിൽ സന്ദേശമയച്ചയാളെ ചുറ്റികയ്ക്ക് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആലപ്പുഴ സ്വദേശി ജോബിനെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്

ആലപ്പുഴ: ഭാര്യയ്ക്ക് മൊബൈൽ ഫോണിൽ സന്ദേശമയച്ചയാളെ ചുറ്റികയ്ക്ക് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആലപ്പുഴ സ്വദേശി ജോബിനെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. ഷിബിൻ രാജ് എന്നയാളെയാണ് ജോബിൻ ചുറ്റികയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്. തലയോട്ടിക്ക് പൊട്ടലേറ്റ ഷിബിൻരാജ് ചികിത്സയിൽ തുടരുകയാണ്.

ആലപ്പുഴ ഡിവൈഎസ്പി മുകേഷ് ജി ബിയുടെ മേൽനോട്ടത്തിൽ ആലപ്പുഴ നോർത്ത് ഇൻസ്പെക്ടർ എം ജെ അരുൺ, എസ് ഐ സജീവ്, എ എസ് ഐമാരായ സുമേഷ്, ഷാജി തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഹരീഷ്, ഗിരീഷ്, വിനുകൃഷ്ണൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ജോബിനെ റിമാൻഡ് ചെയ്തു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: നിലവിലുള്ള അന്വേഷണത്തിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി, ഹർജി ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കും
യുപി ഭീകര വിരുദ്ധ സ്ക്വാഡ് കൊച്ചിയിൽ, 'പാക് യുവതി'യുടെ കെണിയിൽ വീണ നാവിക ഉദ്യോ​ഗസ്ഥനെ പിടികൂടി, ഐഎസ്ഐക്ക് കൈമാറിയത് നിർണായക വിവരങ്ങൾ