സാമൂഹ്യ മാധ്യമങ്ങളിലൂടെ വിവാഹ വാഗ്ദാനം നൽകി യുവതികളെ പീഡിപ്പിച്ച ആൾ അറസ്റ്റിൽ

Published : Jun 18, 2022, 11:49 PM IST
സാമൂഹ്യ മാധ്യമങ്ങളിലൂടെ വിവാഹ വാഗ്ദാനം നൽകി യുവതികളെ പീഡിപ്പിച്ച ആൾ അറസ്റ്റിൽ

Synopsis

പുനർവിവാഹത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്ന യുവതികളെ ഷിനോജ് വിവാഹം കഴിക്കാമെന്ന് സമ്മതിപ്പിച്ചാണ് പീഡനം. 

തൃശ്ശൂർ: സാമൂഹ്യ മാധ്യമങ്ങളിലൂടെ വിവാഹ വാഗ്ദാനം നൽകി യുവതികളെ പീഡിപ്പിച്ച കേസിൽ ഒരാളെ തൃശ്ശൂർ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന സ്വദേശി ഷിനോജാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പരാതിയുമായി കൂടുതൽ സ്ത്രീകൾ എത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു

ഫേസ്ബുക്കിലെ ഡിവോഴ്സ് മാട്രിമോണി ഗ്രൂപ്പുകളിൽ അംഗങ്ങളായവരാണ് ഇരകളിൽ അധികവും. പുനർവിവാഹത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്ന യുവതികളെ ഷിനോജ് വിവാഹം കഴിക്കാമെന്ന് സമ്മതിപ്പിച്ചാണ് പീഡനം. തൃശ്ശൂർ സ്വദേശിയുടെ പരാതിയിലാണ് ആദ്യ അറസ്റ്റ്. സംഭവം പൊലീസ് പറയുന്നത് ഇങ്ങനെ. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ഈ മാസം പതിമൂന്നിന് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് തൃശ്ശൂരിൽ എത്തിച്ചു. 

വിവാഹം ഗുരുവായൂരിൽ ആയതിനാൽ തൃശ്ശൂർ ടൗണിൽ റൂമെടുത്താണ് പീഡനം. യുവതി കുളിക്കാൻ പോകുന്ന സമയം ഫോണിലുള്ള ഇയാളുടെ നമ്പർ അടക്കം എല്ലാ വിവരങ്ങളും മായ്ചു കളഞ്ഞു. പിറ്റേന്ന് ബസ് സ്റ്റാൻഡിൽ യുവതിയുമായി എത്തിയെങ്കിലും ഷിനോജ് കടന്നുകളഞ്ഞു. കട്ടപ്പന സ്വദേശിയായ ഇയാൾക്ക് ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്. ആദ്യ കേസിൽ അറസ്റ്റ് ഉണ്ടായതിന് പിന്നാലെ നാല് യുവതികൾ കൂടി ഷിനോജിനെതിരെ പരാതിയുമായി രംഗത്തെത്തി. ബലാത്സംഗ വകുപ്പ് ചുമത്തിയാണ് ഷിനോജിനെ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.  

PREV
Read more Articles on
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും