പാസ്പോർട്ടിലെ പേജുകൾ വെട്ടിമാറ്റി യാത്ര ചെയ്യാൻ ശ്രമിച്ച ഏഴ് തമിഴ് സ്ത്രീകൾ നെടുമ്പാശ്ശേരിയിൽ അറസ്റ്റിൽ

Published : Jun 18, 2022, 11:01 PM IST
പാസ്പോർട്ടിലെ പേജുകൾ വെട്ടിമാറ്റി യാത്ര ചെയ്യാൻ ശ്രമിച്ച ഏഴ് തമിഴ് സ്ത്രീകൾ നെടുമ്പാശ്ശേരിയിൽ അറസ്റ്റിൽ

Synopsis

ഇവരെ കൂടുതൽ ചോദ്യം ചെയ്യലിനായി ജില്ലാ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും. പാസ്പോർട്ടിൽ കൃത്രിമം കാണിക്കാൻ സഹായിച്ചവരിലേക്കും അന്വേഷണം വ്യാപിപ്പിക്കും

കൊച്ചി: പാസ്പോർട്ടിലെ പേജുകൾ വെട്ടിമാറ്റി യാത്ര ചെയ്യാനെത്തിയ ഏഴ് തമിഴ് സ്ത്രീകൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായി. ഇൻഡിഗോ, ഗോഎയർ വിമാനങ്ങളിലായി കുവൈത്തിലേക്ക് പോകാനെത്തിയവരാണിവർ. ഇവരുടെ പാസ്പോർട്ടിൽ തൊഴിൽ വിസ പതിച്ചിട്ടുണ്ടായിരുന്നു. ഗാർഹിക വിസയിലും മറ്റും പോകുന്നവർ എംബസിയുമായി ബന്ധപ്പെട്ട കരാർ കാണിച്ചാൽ മാത്രമേ എമിഗ്രേഷൻ വിഭാഗം ഇവർക്ക് യാത്രാനുമതി നൽകുകയുള്ളൂ. ഇതേ തുടർന്നാണ് ഇവർ തൊഴിൽവിസ പതിച്ച പേജ് മാറ്റിയത്. കുവൈത്തിലിറങ്ങുമ്പോൾ ഈ പേജ് കൂട്ടി ചേർക്കാനായിരുന്നു ലക്ഷ്യമിട്ടത്. നെടുമ്പാശേരിയിൽ ഇവർ വിസിറ്റിംഗ് വിസയാണ് കാണിച്ചത്. ഇവരെ കൂടുതൽ ചോദ്യം ചെയ്യലിനായി ജില്ലാ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും. പാസ്പോർട്ടിൽ കൃത്രിമം കാണിക്കാൻ സഹായിച്ചവരിലേക്കും അന്വേഷണം വ്യാപിപ്പിക്കും
 

PREV
click me!

Recommended Stories

ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും
'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ