
കൊച്ചി: ട്രെയിനിലെ ശുചിമുറിയിൽ 2 ദിവസം ഒളിച്ചിരുന്ന യുവാവ് അറസ്റ്റിലായി. എറണാകുളം എക്സ്പ്രസിൽ യാത്ര ചെയ്ത ജാർഖണ്ഡ് സ്വദേശിയാണ് പിടിയിലായത്. ഇയാൾ ടിക്കറ്റ് എടുത്തിരുന്നില്ല. തമിഴ്‌നാട്ടിലെ ആരക്കോണത്ത് വച്ച് ശുചിമുറിയുടെ വാതിൽ തല്ലിപ്പൊളിച്ചാണ് ഇയാളെ പുറത്തിറക്കിയത്. റാഞ്ചിയിൽ നിന്നും എറണാകുളത്തേക്കുള്ള ദീർഘദൂര ട്രെയിനാണിത്. ഇയാൾ ജാർഖണ്ഡിൽ വച്ച് ട്രെയിനിൽ കയറി കേരളത്തിലേക്ക് കടക്കാനായിരുന്നു ശ്രമിച്ചതെന്ന് സംശയിക്കുന്നു. ശുചിമുറി തുറക്കാൻ കഴിയാതെ വന്നതോടെ യാത്രക്കാർ ടിടിഇയോട് പരാതിപ്പെട്ടു. തുടർന്ന് ട്രെയിനിലെ ജീവനക്കാരെത്തി കമ്പിപ്പാര ഉപയോഗിച്ച് വാതിൽ കുത്തിത്തുറക്കുകയായിരുന്നു. ട്രെയിനിന്റെ ശുചിമുറിയിൽ തറയിൽ ഇരിക്കുകയായിരുന്നു ഇയാൾ. പ്രതിയെ ആർപിഎഫ് കസ്റ്റഡിയിൽ എടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam