
റാന്നി: സംശയത്തിന്‍റെ പേരിൽ ഭാര്യയെ അതിക്രൂരമായി മർദിക്കുകയും മർദന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. റാന്നി വടശ്ശേരിക്കര സ്വദേശി റെജി (54) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 8 ശനിയാഴ്ച രാത്രി 7:30 ഓടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. സംശയത്തിന്‍റെ പേരിൽ റെജി ഭാര്യയെ നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയും നിസ്സാര കാര്യത്തിന്‍റെ പേരിൽ റെജി ഭാര്യയെ ക്രൂരമായി മർദിച്ചു.
മുടിക്ക് കുത്തിപ്പിടിച്ച് മുതുകിന് ഇടിക്കുകയും ശരീരമാസകലം അടിക്കുകയും തടിക്കഷണമെടുത്ത് തല്ലുകയും ചെയ്തു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. ഉപദ്രവത്തിൽ പരിക്കുപറ്റിയ റെജിയുടെ ഭാര്യ വ്യാഴാഴ്ച റാന്നി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതനുസരിച്ച് റാന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വ്യാഴാഴ്ച രാത്രിയോടെ റെജിയെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam