ആദ്യം കമൻ്റടി, പിന്നീട് കയറിപ്പിടിക്കാൻ ശ്രമം; കെഎസ്ആർടിസി ബസിൽ വീണ്ടും ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

Published : Jun 20, 2026, 10:47 AM IST
Ksrtc Bus Woman Harassment

Synopsis

കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. കഴക്കൂട്ടം സ്വദേശി ആന്റണി തോമസ് ആണ് പിടിയിലായത്. കൊല്ലം പോളയത്തോട് വെച്ച് പുലർച്ചെയാണ് അതിക്രമം ഉണ്ടായത്. 

കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ കഴക്കൂട്ടം സ്വദേശി ആന്റണി തോമസ് അറസ്റ്റിലായി. തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് പോയ സൂപ്പർഫാസ്റ്റ് ബസിലാണ് അതിക്രമം ഉണ്ടായത്. തിരുവനന്തപുരത്തുനിന്ന് ബസിൽ കയറിയ യാത്രക്കാരിയാണ് അതിക്രമം നേരിട്ടത്.

കൊല്ലം പോളയത്തോട് വെച്ച് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. കോട്ടയത്തേക്ക് പോകുകയായിരുന്നു യുവതി. കഴക്കൂട്ടത്തുനിന്ന് ബസിൽ കയറിയ പ്രതി, ആദ്യം മോശം പരാമർശങ്ങൾ നടത്തുകയും പിന്നീട് യുവതിയെ കയറിപ്പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതി. യുവതി വിവരം അറിയിച്ചതിനെ തുടർന്ന് കണ്ടക്ടറും ഡ്രൈവർ സംഭവത്തിൽ ഇടപെട്ടു. തുടർന്ന് ബസ് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.

യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതി ആൻ്റണി തോമസിനെ അറസ്റ്റ് ചെയ്തു. പ്രതിയെ ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കും. മൊഴി രേഖപ്പെടുത്തിയ ശേഷം യുവതിയെ പൊലീസ് വിട്ടയച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഓപ്പറേഷൻ തൂഫാൻ എല്ലായിടത്തും ഇതുപോലെയാണെന്ന് പറയരുത്'; കുറ്റ്യാടിയിലെ സംഭവം പരിശോധിക്കാൻ നിർദേശം നൽകിയെന്ന് ചെന്നിത്തല
ആരോഗ്യവകുപ്പിൽ കസേരകളി തുടരുന്നതിനിടെ ഭരണം തുടങ്ങി ഡോ. വി മീനാക്ഷി; ആദ്യ സർക്കുലർ പുറത്തിറക്കി, ലോങ്ങ് ലീവിന് നിയന്ത്രണം