ജോലി ആക്രികച്ചവടം, ഇടയ്ക്ക് മാഹിയിൽ പോയിവരും; രഹസ്യ വിവരം കിട്ടി എക്സൈസെത്തിയപ്പോൾ പിടിച്ചത് 150 കുപ്പി വിദേശമദ്യം, അറസ്റ്റ്

Published : Jun 21, 2025, 03:20 PM IST
liquor

Synopsis

മാഹിയിൽ നിന്നും മലപ്പുറത്തേക്ക് കടത്തുകയായിരുന്ന 150 കുപ്പി വിദേശ മദ്യവുമായി ഒരാളെ വടകര എക്സൈസ് പിടികൂടി.

കോഴിക്കോട്: മാഹിയിൽ നിന്നും മലപ്പുറത്തേക്ക് കടത്തുകയായിരുന്ന 150 കുപ്പി വിദേശ മദ്യവുമായി ഒരാളെ വടകര എക്സൈസ് പിടികൂടി. നിലമ്പൂർ തിരുവാലി , ഓലിക്കൽ സ്വദേശി കൊടിയൻ കുന്നേൽ ബിനോയ് ( 55) ആണ് എക്സൈസിൻ്റ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ രാത്രിയിൽ വാഹന പരിശോധനക്കിടെയാണ് ഇയാൾ എക്സൈസിൻ്റ വലയിലായത്. നേരത്തെ 3 അബ്കാരി കേസുകളിൽ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. ആക്രി കച്ചവടക്കാരനായ ബിനോയ് ഇതിന്റെ മറവിലാണ് മാഹിയിൽ നിന്നും മദ്യം കടത്തിയിരുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരള മീഡിയ അക്കാദമിക്ക് 31 കോടി രൂപയുടെ പുതിയ ആസ്ഥാന മന്ദിരം
എയിംസ്; നിര്‍ണായക നിര്‍ദേശവുമായി ഹൈക്കോടതി, 'കേരളം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യതാ പഠനം നടത്തണം'