മഴയല്ലേ, അവധി തരാമോ എന്ന് ഇൻബോക്സിൽ ചോദ്യം; മാസ് മറുപടിയുമായി പത്തനംതിട്ട കലക്ടർ

Published : May 27, 2025, 03:59 PM IST
മഴയല്ലേ, അവധി തരാമോ എന്ന് ഇൻബോക്സിൽ ചോദ്യം; മാസ് മറുപടിയുമായി പത്തനംതിട്ട കലക്ടർ

Synopsis

ഏറെ അക്ഷരത്തെറ്റുകൾ നിറഞ്ഞതായിരുന്നു അവധി അപേക്ഷ. അതുകൊണ്ടാണ് പ്രത്യേകിച്ച് മലയാളം ക്ലാസിൽ കേറാൻ ശ്രമിക്കണമെന്ന് കലക്ടർ പ്രത്യേകം പറഞ്ഞതെന്ന് സോഷ്യൽമീഡിയയിൽ കമന്റുകൾ വന്നു. 

പത്തനംതിട്ട: പെരുമഴ തുടരുന്നതിനിടെ സോഷ്യൽമീഡിയ പേജിലൂടെ അവധി ചോദിച്ചയാൾ മറുപടിയുമായി പത്തനംതിട്ട കലക്ടർ എസ് പ്രേം കൃഷ്ണന്‍. 'അവധി ചോദിക്കാതെ സ്ഥിരമായി സ്കൂളിൽ പോകുക, പ്രത്യേകിച്ച് മലയാളം ക്ലാസിൽ കേറാൻ ശ്രമിക്കുക. ഇന്ന് അവധി ഇല്ല. നന്ദി'- എന്നായിരുന്നു കലക്ടറുടെ മറുപടി കമന്റ്. കനത്ത മഴയും പത്തനംതിട്ട ജില്ലയുടെ കാലാവസ്ഥയും കണക്കിലെടുത്ത് അവധി അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഏറെ അക്ഷരത്തെറ്റുകൾ നിറഞ്ഞതായിരുന്നു അവധി അപേക്ഷ. അതുകൊണ്ടാണ് പ്രത്യേകിച്ച് മലയാളം ക്ലാസിൽ കേറാൻ ശ്രമിക്കണമെന്ന് കലക്ടർ പ്രത്യേകം പറഞ്ഞതെന്ന് സോഷ്യൽമീഡിയയിൽ കമന്റുകൾ വന്നു. 

PREV
Read more Articles on
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും