തൃശ്ശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ മദ്യപൻ്റെ അതിക്രമം: ബസ് ‍ഡ്രൈവര്‍ക്കും പൊലീസുകാരനും മര്‍ദ്ദനമേറ്റു

Published : Jan 12, 2023, 12:25 AM IST
തൃശ്ശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ മദ്യപൻ്റെ അതിക്രമം: ബസ് ‍ഡ്രൈവര്‍ക്കും പൊലീസുകാരനും മര്‍ദ്ദനമേറ്റു

Synopsis

പോലീസും ആക്ടസ് പ്രവർത്തകരും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രതി കൂട്ടാക്കിയില്ല.

തൃശ്ശൂര്‍: തൃശൂർ കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ മദ്യപൻ്റെ അഴിഞ്ഞാട്ടം. മദ്യപിച്ചെത്തിയ യുവാവാണ് സ്റ്റാൻഡിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി ഡ്രൈവറേയും പൊലീസുകാരനേയും ആക്രമിച്ചത്. എറണാകുളം പെരുമ്പാവൂര്‍ സ്വദേശി സ്വാലിഹ് (35) ആണ് കെഎസ്ആര്‍ടിസി ഡ്രൈവറേയും പൊലീസുകാരനേയും ആക്രമിച്ചത്. പോലീസും ആക്ടസ് പ്രവർത്തകരും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രതി കൂട്ടാക്കിയില്ല. വീണ്ടും അക്രമസക്തനായതോടെ ഇയാളും പൊലീസും തമ്മിൽ ഏറ്റുമുട്ടലായി. ഒടുവിൽ പൊലീസുകാരൻ്റെ ലാത്തിയടിയിൽ ഇയാൾക്ക് പരിക്കേറ്റു. ഒടുവിൽ പൊലീസ് ബലം പ്രയോഗിച്ചാണ് ഇയാളെ ആംബുലൻസിൽ കയറ്റിയത്. നിലവിൽ ഇയാൾ തൃശ്ശൂര്‍ ജനറൽ ആശുപത്രിയിലാണുള്ളത്. 
 

PREV
Read more Articles on
click me!

Recommended Stories

ബൈക്കിൽ വീട്ടിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി ആൻ ജോർജ്; 'രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് പറഞ്ഞു'
2 ദിവസം സമയം തരൂ, ദേശീയ പാത അതോറിറ്റിയുടെ ഉറപ്പ്; 'ഡിസംബർ എട്ടിനുള്ളിൽ തകർന്ന സർവീസ് റോഡ് ഗാതാഗത യോഗ്യമാക്കും'