കഞ്ചാവ് വേട്ടക്കിടെ പൊലീസുകാർക്ക് നേരെ ആക്രമണം; പ്രതി കസ്റ്റഡിയിൽ, 2 കിലോ കഞ്ചാവുമായി 2 പേരും പിടിയിൽ 

Published : Mar 11, 2025, 11:06 PM IST
കഞ്ചാവ് വേട്ടക്കിടെ പൊലീസുകാർക്ക് നേരെ ആക്രമണം; പ്രതി കസ്റ്റഡിയിൽ, 2 കിലോ കഞ്ചാവുമായി 2 പേരും പിടിയിൽ 

Synopsis

വിൽപനയ്ക്ക് എത്തിച്ച രണ്ട് കിലോ കഞ്ചാവുമായി  സബിനേഷ് ( 20 ) വിഷ്ണു ( 24 ) എന്നിവരെ  പൊലീസ് പിടികൂടി.

കൊല്ലം : പുനലൂരിൽ കഞ്ചാവ് വേട്ടക്കിടെ പൊലീസുകാർക്ക് നേരെ ആക്രമണം. വിൽപനയ്ക്ക് എത്തിച്ച രണ്ട് കിലോ കഞ്ചാവ് പിടികൂടുന്നതിനിടെയാണ് റൂറൽ ഡാൻസാഫ് ടീം സബ് ഇൻസ്പെക്ടർ ജ്യോതിഷ് ഉൾപ്പടെയുള്ള പൊലീസുകാരെ ഒരാൾ ആക്രമിച്ചത്. പൊലീസിന്റെ ജോലി തടസപ്പെടുത്താൻ ശ്രമിച്ച പുനലൂർ സ്വദേശി സജുവിനെ പുനലൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.  കഞ്ചാവ് കേസിൽ സബിനേഷ് (20), വിഷ്ണു (24) എന്നിവരെയും പൊലീസ് പിടികൂടി.കഞ്ചാവ് എത്തിച്ച സംഘവും പൊലീസിനെ ആക്രമിച്ച പ്രതിയും തമ്മിൽ ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്.  

PREV
Read more Articles on
click me!

Recommended Stories

ആരോഗ്യനില മോശമായി: രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു
കോളേജിന്റെ സണ്‍ഷേഡ് ഇടിഞ്ഞുവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്