വിവാഹഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ കൊല്ലാൻ ശ്രമിച്ച പ്രതി പിടിയില്‍; ആക്രമിക്കാൻ ഉപയോഗിച്ച ബ്ലേ‌ഡും കണ്ടെത്തി

Published : Nov 16, 2024, 05:14 PM IST
വിവാഹഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ  കൊല്ലാൻ ശ്രമിച്ച പ്രതി പിടിയില്‍; ആക്രമിക്കാൻ ഉപയോഗിച്ച ബ്ലേ‌ഡും കണ്ടെത്തി

Synopsis

കോഴിക്കോട് വിവാഹ അഭ്യ‍‍ർത്ഥന നിരസിച്ചതിന് വീട്ടമ്മയെ വധിക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്: വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കോഴിക്കോട് അത്തോളിയിൽ വീട്ടമ്മയെ  കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി പിടിയില്‍.  അത്തോളി പോലീസാണ് പ്രതി വി. മഷൂദിനെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെ അസ്വഭാവികമായി ഒരാൾ കുനിയിൽ കടവ് റോഡ്, ടർഫിന് സമീപം നിൽക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചു. പോലീസ് സ്ഥലത്ത് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ  പരാതിക്കാരിയായ വീട്ടമ്മയെ പ്രതിയുടെ ഫോട്ടോ കാണിച്ചു, അവർ തിരിച്ചറിഞ്ഞു. തുടര്‍ന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ബ്ലേഡ് കൊണ്ടാണ് മുറിവേൽപ്പിച്ചതെന്ന് പ്രതി പോലീസിന് മൊഴി നൽകി. കൃത്യം  നടത്തിയ സ്ഥലത്ത് നിന്നും 50 മീറ്റർ അകലെ റോഡിൽ നിന്ന് ബ്ലെയ്‌ഡ് കണ്ടെത്തി. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് 7.30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്