
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകൾ അടച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു. തൃശ്ശൂർ ജില്ലയിൽ കുന്ദംകുളത്തിനടുത്ത് തൂവാനൂർ സ്വദേശി കുളങ്ങര വീട്ടിൽ സനോജ് (38) ആണ് മരിച്ചത്. മദ്യം കിട്ടാത്തതിനെ തുടർന്ന് രണ്ട് ദിവസമായി ഇദ്ദേഹം കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.
നേരത്തെ ബെവ്കോ ഔട്‌ലെറ്റുകളും ബാറുകളും തുറന്നിരുന്നു. എന്നാൽ രാജ്യമൊട്ടാകെ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എല്ലാ മദ്യശാലകളും പൂട്ടിയത്. നാല് ദിവസമായി സംസ്ഥാനത്ത് മദ്യശാലകൾ അടഞ്ഞ് കിടക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam