വീണ്ടും കൊവിഡ് മരണം, നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച കൊല്ലം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

Published : Jul 07, 2020, 04:18 PM ISTUpdated : Jul 07, 2020, 04:45 PM IST
വീണ്ടും കൊവിഡ് മരണം, നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച കൊല്ലം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

Synopsis

അഞ്ചുദിവസം മുമ്പാണ് മനോജ് ദുബായില്‍ നിന്നെത്തിയത്. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

കൊല്ലം: കൊല്ലത്ത് നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ മരിച്ച കൊല്ലം തേവലപ്പുറം സ്വദേശി മനോജിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ചുദിവസം മുമ്പാണ് മനോജ് ദുബായില്‍ നിന്നെത്തിയത്. 

തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇയാള്‍ക്കൊപ്പം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സുഹൃത്തിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  സുഹൃത്തിന്‍റെ ആരോഗ്യനില കുഴപ്പമില്ലാതെ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 

ദുബായില്‍ നിന്നെത്തിയ ഉടന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നതിനാല്‍ മനോജിന് കാര്യമായ സമ്പര്‍ക്കപ്പട്ടികയില്ലെന്നാണ് കരുതുന്നത്. 

 

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മെഡിക്കൽ കോളേജ് ബാറിനു മുന്നിൽ സംഘർഷം; യുവാവിന് കുത്തേറ്റു, പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്
നെടുമങ്ങാട് പത്താംകല്ലിൽ എൽഡിഎഫ്- യുഡിഎഫ് സംഘർഷം; വനിതകൾ ഉൾപ്പെടെ കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്