കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഗൃഹനാഥൻ മുങ്ങി മരിച്ചു

Published : Jan 29, 2023, 11:40 AM ISTUpdated : Jan 29, 2023, 12:11 PM IST
കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഗൃഹനാഥൻ മുങ്ങി മരിച്ചു

Synopsis

ചാണപ്പാറയിലെ കാക്കശ്ശേരി ഷാജി (48) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.30 ഓടെയായിരുന്നു സംഭവം

കണ്ണൂ‍ർ: കിണറ്റിൽ വീണ പൂച്ചയെ രക്ഷപ്പെടുത്തുന്നതിനിടെ ഗൃഹനാഥൻ വീണ് മരിച്ചു. ചാണപ്പാറയിലെ കാക്കശ്ശേരി ഷാജി (48) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.30 ഓടെയായിരുന്നു സംഭവം. വീട്ടുകിണറ്റിൽ വീണ പൂച്ചയെ കയറിൽ കെട്ടി കരയ്ക്ക് എത്തിച്ച് തിരിച്ച് കയറുന്നതിനിടെ കയർ പൊട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു. ഭാര്യയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ ഷാജിയെ പുറത്തെടുത്ത് പേരാവൂർ താലൂക്ക് ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും