ഓട്ടോറിക്ഷ ഇടിച്ച് വയോധികന്‍ മരിച്ച സംഭവം, ഗുണ്ടാ ലിസ്റ്റിലുള്ള പ്രതി അറസ്റ്റില്‍

Published : Jul 23, 2025, 11:27 PM IST
Police Vehicle

Synopsis

അപകടത്തില്‍ ഗുരുതര പരുക്കേറ്റ ദേവസി ചികിത്സയിലിരിക്കെ മരിച്ചു

തൃശൂര്‍: ഓട്ടോറിക്ഷയിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ ഓട്ടോ ഓടിച്ച യുവാവ് അറസ്റ്റില്‍. മറ്റത്തൂര്‍ നന്ദിപ്പാറ സ്വദേശി വടക്കൂട്ട് വീട്ടില്‍ വിഷ്ണു (28) ആണ് അറസ്റ്റിലായത്. തൃശൂര്‍ റൂറല്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ ഗുണ്ടാലിസ്റ്റിലുള്ള ആളാണെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വെള്ളിക്കുളങ്ങര മൂന്നുമുറി പെട്രോള്‍ പമ്പിനടുത്ത് വച്ച് കഴിഞ്ഞ ദിവസമാണ് സംഭവം. കൊടകര -കോടാലി റോഡ് മുറിച്ചുകടക്കുകയായിരുന്ന അവിട്ടപ്പള്ളി സ്വദേശി ദേവസിയെ (68) ആണ് ഓട്ടോ ഇടിച്ചുതെറിപ്പിച്ചത്. ദേവസിയെ ഇടിച്ചിട്ടശേഷം ഓട്ടോ നിര്‍ത്താതെ പോവുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കേറ്റ ദേവസി ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തില്‍ വെള്ളിക്കുളങ്ങര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്നാണ് പ്രതി പിടിയിലായത്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് ദേവസി മരിച്ചത്.

 

PREV
Read more Articles on
click me!

Recommended Stories

കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കുന്നത് 500 കോടി സ്യൂട്ട്കേസിലാക്കി കൊടുക്കുന്നവരെ, ആരോപണവുമായി നവജോത് സിംഗ് സിദ്ധുവിന്‍റെ ഭാര്യ; ഏറ്റെടുത്ത് ബിജെപി
നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്