ചക്കയിടാൻ കയറിയ ഗൃഹനാഥൻ പ്ലാവിൽ നിന്ന് വീണു മരിച്ചു; ദാരുണ സംഭവം പാലക്കാട് ശ്രീകൃഷ്ണപുരത്ത്

Published : May 21, 2026, 11:33 AM IST
suresh kumar

Synopsis

ചക്കയിടാൻ കയറിയ ഗൃഹനാഥൻ പ്ലാവിൽ നിന്ന് വീണു മരിച്ചു. ശ്രീകൃഷ്ണപുരം കോട്ടപ്പുറം കൂടംതൊടി സുരേഷ് കുമാറാണ് മരിച്ചത്. 

പാലക്കാട്: ചക്കയിടാൻ കയറിയ ഗൃഹനാഥൻ പ്ലാവിൽ നിന്ന് വീണു മരിച്ചു. ശ്രീകൃഷ്ണപുരം കോട്ടപ്പുറം കൂടംതൊടി സുരേഷ് കുമാറാണ് (57) മരിച്ചത്. രാവിലെ 9 മണിക്കാണ് സംഭവം. വീട്ടിൽ കഞ്ഞിക്കൊപ്പം കറി വയ്ക്കാൻ വേണ്ടി ചക്കയിടാൻ കയറിയതാണ്. പെട്ടെന്ന് ബാലൻസ് തെറ്റുകയും താഴേക്ക് വീഴുകയുമാണ് ഉണ്ടായത്. പ്ലാവിൽ ചുവട്ടിലെ കല്ലിൽ തല തട്ടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുകയായിരുന്നു. ഉടൻതന്നെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിണറായിക്ക് കൈ കൊടുത്ത് ടികെ ​ഗോവിന്ദൻ, അഭിവാദ്യം അർപ്പിച്ച് വി കുഞ്ഞികൃഷ്ണൻ; ഇരുവരും സഗൗരവം സത്യപ്രതിജ്ഞ ചൊല്ലി
'വിമർശനവും സ്വയം വിമർശനവുമാണ് പാർട്ടിയുടെ കരുത്ത്'; കമ്മ്യൂണിസത്തിൽ വിമർശനത്തിന് ആരും അതീതരല്ലെന്നും എം വി ജയരാജൻ