
വയനാട്: സിപിഎം പാർട്ടിയിൽ എല്ലാവരും വിമർശന വിധേയരാണെന്ന് മുതിർന്ന സിപിഎം നേതാവ് എം വി ജയരാജൻ. വിമർശനവും സ്വയം വിമർശനവുമാണ് പാർട്ടിയുടെ കരുത്ത്. കമ്മ്യൂണിസത്തിൽ വിമർശനത്തിന് അതീതരായി ആരുമില്ലെന്നും ജയരാജൻ പറഞ്ഞു. തെറ്റുപറ്റിയിട്ടുണ്ടോ എന്ന് സ്വയം പരിശോധിക്കണം. പറ്റുന്ന തെറ്റ് തിരുത്തലാണ് കമ്മ്യൂണിസ്റ്റുകാരുടെ കടമയും ഉത്തരവാദിത്വമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയിൽ ഉയരുന്നത് വ്യക്തിപരമായ വിമർശനം ആയിട്ടല്ല പാർട്ടി കാണുന്നത്. പ്രവർത്തനങ്ങളുടെ പോരായ്മയായിട്ടാണ് കാണുന്നതെങ്കിൽ തിരുത്തും. വിമർശനം തിരുത്താനുള്ള അവസരമാണെന്നും എം വി ജയരാജൻ പ്രതികരിച്ചു. സിപിഎം നേതൃത്വത്തിനെതിരെ ജില്ലാ യോഗങ്ങളിൽ രൂക്ഷ വിമർശനം ഉയരുന്നതിനിടയാണ് ജയരാജന്റെ പ്രതികരണം.
പറയുന്നതും കേൾക്കുന്നതും എല്ലാം പുതുമകളാണിപ്പോൾ സിപിഎമ്മിൽ. കമാ എന്ന് ഒരക്ഷരം പിണറായിക്കെതിരെ ഉയിരാടാത്തവര്‍ പോലും കടുത്ത വിമര്‍ശനങ്ങളുന്നയിക്കുന്നു. പിണറായി വിജയന്‍റെ ശൈലിയിലെ അസഹിഷ്ണുത മുതൽ സമീപനത്തിലെ ധാര്‍ഷ്ട്യം വരെ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് ഉദാഹരണ സഹിതമാണ് ജില്ലാ കമ്മിറ്റികളിൽ അഭിപ്രായം ഉയരുന്നത്. എന്തിനും ഏതിനും പാര്‍ട്ടി ക്ലാസെടുക്കുന്ന രീതി ശരിയല്ലെന്നും പദവി ഒഴിയുകയാണ് നല്ലതെന്നും എംവി ഗോവിന്ദന്റെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും അഭിപ്രായം ഉയരുന്നുണ്ട്. ശൈലീ വിമശനം വീട്ടിൽ നിന്ന് പോലും കേൾക്കുന്നുണ്ടെന്നാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ എം വി ഗോവിന്ദൻ പറഞ്ഞത്. കണ്ണാടിയിൽ നോക്കാറുണ്ടോ എന്ന് മകൻ വരെ ചോദിച്ചെന്ന് പറഞ്ഞ എംവി ഗോവിന്ദൻ, പികെ ശ്യാമളുടെ സ്ഥാനാര്‍ത്ഥിത്വവും കണ്ണൂര്‍ പാര്‍ട്ടിയിലെ പ്രശ്നങ്ങളും കേരളമാകെ പടര്‍ന്നെന്ന പൊതുവിമര്‍ശനം പാടെ തള്ളുകയാണ്. ആണധികാരത്തിന്‍റെ വക്താക്കളാണ് ശ്യാമളയെ വിമര്‍ശിക്കുന്നത്. പ്രതിപക്ഷ നേതാവായിരിക്കാൻ പിണറായിക്കുള്ള യോഗ്യത എന്തെന്ന് ചോദിച്ചവരേയും എംവി ഗോവിന്ദൻ അടിച്ചിരുത്തി. പിണറായിക്ക് എന്ത് അയോഗ്യത ൃയെന്നും പിണറായി അല്ലെങ്കിൽ പിന്നെ ആരുണ്ടെന്നുമാണ് പാര്‍ട്ടി സെക്രട്ടറിയുടെ ചോദ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam