കോട്ടയത്ത് ഷാപ്പിൽ നിന്ന് മീൻതലക്കറിയും കള്ളും കഴിച്ചു, പിന്നാലെ യുവാവ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, 5 പേർ ചികിത്സയിൽ

Published : Jun 22, 2026, 11:29 AM IST
fish curry

Synopsis

കുമരകം സ്വദേശികളും കുമളി സ്വദേശികളുമാണ് സംഘത്തിലുണ്ടായിരുന്നത്. എല്ലാവരും സുഹൃത്തുക്കളാണെന്ന് പൊലീസ് പറയുന്നു.

കോട്ടയം: കോട്ടയത്ത് യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധയെ തുടർന്നാണെന്ന് സംശയം. കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ്(42) ആണ് മരിച്ചത് ജ്യോതിഷിന് ഒപ്പം ഉണ്ടായിരുന്ന അഞ്ച് പേർ ചികിത്സയിൽ തുടരുന്നു. ശനിയാഴ്ച ഇവർ പരിപ്പ് എന്ന സ്ഥലത്തെ ഷാപ്പിൽ നിന്ന് മീൻതല കറിയും കള്ളും കഴിച്ചിരുന്നു. 7 പേരാണ് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചത്. പിന്നാലെയാണ് ശാരീരിക അസ്വസ്ഥത ഉണ്ടായത്. പോലീസ് അസ്വാഭവിക മരണത്തിന് കേസെടുത്തതിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടങ്ങി. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്യും. പോസ്റ്റ്മോർട്ടത്തിനു ശേഷം കാരണം വ്യക്തമാകൂ. ഷാപ്പിൽ നിന്നും ഭക്ഷണവും കള്ളും വാങ്ങി ശിക്കാര വള്ളത്തിൽ ഇരുന്നാണ് കഴിച്ചത്. കുമരകം സ്വദേശികളും കുമളി സ്വദേശികളുമാണ് സംഘത്തിലുണ്ടായിരുന്നത്. എല്ലാവരും സുഹൃത്തുക്കളാണെന്ന് പൊലീസ് പറയുന്നു. പരാതിയില്‍ പരിപ്പിലെ ഷാപ്പിൽ പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇഴജന്തുശല്യവും ഉറവയിലൂടെ ഒലിച്ചെത്തുന്ന വെള്ളവും, മാരാംകോട് വനത്തിലെ ആദിവാസി കുടുംബങ്ങളുടെ ജീവിതം ദുരിതത്തിൽ
5 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തൃശ്ശൂർ ജില്ലയിൽ ക്യാംപുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു