പത്തനംതിട്ടയിൽ മോക്ക് ഡ്രില്ലിനിടെ അപകടം; യുവാവ് അത്യാസന്ന നിലയിൽ

Published : Dec 29, 2022, 11:18 AM IST
പത്തനംതിട്ടയിൽ മോക്ക് ഡ്രില്ലിനിടെ അപകടം; യുവാവ് അത്യാസന്ന നിലയിൽ

Synopsis

പ്രളയ ഉരുൾപൊട്ടൽ തയ്യാറെടുപ്പിന്റെ ഭാഗമായാണ് മോക്ക്ഡ്രില്ല് സംഘടിപ്പിച്ചത്. ഇന്ന് സംസ്ഥാന വ്യാപകമായി മോക് ഡ്രിൽ നടക്കുന്നുണ്ട്

പത്തനംതിട്ട: വെണ്ണികുളത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ  മോക്ഡ്രില്ലിനിടെ അപകടം. മോക്ഡ്രില്ലിൽ പങ്കെടുത്ത നാട്ടുകാരിൽ ഒരാളായ ബിനുവാണ്  ഒഴുക്കിൽപ്പെട്ടത്. ഫയർ  ഫോഴ്സിന്റെ സ്ക്രൂബ ടീം  ഇയാളെ കരയ്ക്ക് എടുത്ത്  ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് സംസ്ഥാനത്തെമ്പാടും മോക് ഡ്രിൽ നടക്കുന്നുണ്ട്. വെണിക്കുളത്ത് സംഘടിപ്പിച്ച മോക്ക് ഡ്രില്ലിൽ നീന്തലറിയാവുന്ന നാല് നാട്ടുകാരുടെ സഹായം സംഘാടകർ തേടിയിരുന്നു. ഇതേ തുടർന്നാണ് ബിനു അടക്കമുള്ള നാല് പേർ മോക്ക് ഡ്രില്ലിനായി പുഴയിലിറങ്ങിയത്. എന്നാൽ ഒഴുക്കിൽപെടുകയായിരുന്നു. ഉടൻ തന്നെ സ്കൂബ ഡൈവിങ് ടീം ഇടപെട്ടെങ്കിലും ബിനുവിന്റെ നില അതീവ ഗുരുതരമാണ്.

പ്രളയ ഉരുൾപൊട്ടൽ തയ്യാറെടുപ്പിന്റെ ഭാഗമായാണ് മോക്ക്ഡ്രില്ല് സംഘടിപ്പിച്ചത്. ഇന്ന് സംസ്ഥാന വ്യാപകമായി മോക് ഡ്രിൽ നടക്കുന്നുണ്ട്. പ്രളയ - ഉരുൾപൊട്ടൽ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം അനുസരിച്ചാണ് മോക്ക് ഡ്രില്ല് നടത്തുന്നത്. സംസ്ഥാനത്തെ 70 താലൂക്കുകളിലായി സാങ്കൽപ്പിക അപകട സാഹചര്യം സൃഷ്ടിച്ചു കൊണ്ടുള്ള പ്രതികരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതിനിടെയാണ് പത്തനംതിട്ടയിൽ ബിനു ഒഴുക്കിൽപെട്ടത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോട്ടയത്ത് അധ്യാപികയെ ക്ലാസിൽ കയറി ആക്രമിച്ച് ഭർത്താവ്, കഴുത്തിൽ മുറിവേൽപിച്ചതിന് ശേഷം ഓടിരക്ഷപ്പെട്ടു
പൾസർ സുനിയെ കൊണ്ട് ഇത് ചെയ്യിച്ചത് ആരെന്ന് കണ്ടുപിടിക്കണമെന്ന് അഖിൽ മാരാർ; 'തല കുത്തി മറിഞ്ഞാലും ഈ കേസിൽ ദിലീപിനെതിരെ വിധി വരില്ല'