കോഴിക്കോട്ടെ ക്ഷേത്രക്കുളത്തിൽ മധ്യവയസ്കൻ മുങ്ങിമരിച്ചു

By Web TeamFirst Published Jul 17, 2022, 9:53 PM IST
Highlights

തുടര്‍നടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കോഴിക്കോട്: കോഴിക്കോട് മുക്കം മാമ്പറ്റയിൽ മധ്യവയസ്കൻ  മുങ്ങിമരിച്ചു. മുക്കം നെടുമങ്ങാട് സ്വദേശി ഭാസ്കരൻ ആണ് മരിച്ചത്. അൻപത് വയസ്സായിരുന്നു. മുക്കം മമ്പറ്റ വട്ടോളി ദേവി ക്ഷേത്രത്തിൻ്റെ  കുളത്തിൽ ആണ് മുങ്ങി മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6.30 ഓടെ ആണ് സംഭവം. തെരച്ചിലിനൊടുവിൽ 7.30 ഓടെ മൃതദേഹം  കിട്ടി. തുടര്‍നടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കുറിച്യര്‍ മലയിലെ തടാകത്തിലെ വെള്ളം ഒഴുക്കി കളഞ്ഞു 

വയനാട്: മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് വയനാട് കുറിച്യാർ മലയുടെ മുകൾ ഭാഗത്തുള്ള തടാകത്തിലെ വെള്ളം  ഒഴുക്കി കളഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ മലയുടെ താഴ് ഭാഗത്തേക്കാണ് വെള്ളം ഒഴുക്കി കളഞ്ഞത്. മലയുടെ മുകൾ ഭാഗത്ത് വെള്ളം കെട്ടി നിൽക്കുന്നത് മണ്ണിടിച്ചിൽ ഉണ്ടാക്കുമെന്ന പ്രദേശവാസികളുടെ ആശങ്കയെ തുടർന്നാണ് നടപടി. 

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് നാളെയും കൂടുതൽ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിൽ ഇടവിട്ട് മഴ കിട്ടിയേക്കും. ഇടുക്കി, മലപ്പുറം, കാസർകോട് ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്. കാലവർഷക്കാലത്ത് മഴയുടെ അളവ് കുറയുന്ന മൺസൂൺ ബ്രേക്കിന് അന്തരീക്ഷം ഒരുങ്ങുന്നതായാണ് നിലവിലെ വിലയിരുത്തൽ. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് നിലവിൽ തടസ്സമില്ല. 

ആറളം ഫാമിൽ വീണ്ടും കാട്ടാനയിറങ്ങി; വാഴകൃഷി നശിപ്പിച്ചു

കണ്ണൂര്‍: ആറളം ഫാമിൽ വീണ്ടും കാട്ടാനയിറങ്ങി. ബ്ലോക്ക് 11 ൽ ചോമാനി ഭാഗത്താണ് ആനയിറങ്ങിയത്.രാത്രി പത്തരയോടെയായിരുന്നു സംഭവം. പ്രദേശത്തെ വാഴകൃഷി നശിപ്പിച്ചു.

അതേസമയം, ആറളം ഫാമിൽ കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പുതുശ്ശേരി ദാമുവിന്‍റെ കുടുംബത്തിന് ആദ്യ ഗഡു ധനസഹായം അനുവദിച്ചു. അഞ്ചു ലക്ഷം രൂപ ദാമുവിന്‍റെ അമ്മ കല്യാണിയുടെ അക്കൗണ്ടിലിടാൻ ട്രഷറിയിൽ നൽകിയതായി കണ്ണൂർ ഡി എഫ് ഒ ഓഫീസ് അറിയിച്ചു. രണ്ടാം ഗഡുവായി അഞ്ചു ലക്ഷം രൂപ നിയമാനുസൃത രേഖകൾ ഹാജരാക്കുന്ന മുറക്ക് ആശ്രിതക്ക് കൈമാറും.

click me!