പുസ്തകം പ്രസിദ്ധീകരിക്കാമെന്ന് മോഹനവാ​ഗ്ദാനം; പണംവാങ്ങിയ പ്രസാധകൻ മുങ്ങി, പെരുവഴിയിലായി എഴുത്തുകാർ

By Web TeamFirst Published Nov 13, 2022, 8:26 AM IST
Highlights

തിരുവനന്തപുരം മുതൽ കാസർകോ‍ഡ് വരെയുളള അധ്യാപകരും വീട്ടമ്മമാരും സർക്കാർ ഉദ്യോഗസ്ഥരും വിദ്യാ‍ർഥിനകളുമടക്കമുള്ളവരടക്കമുള്ളവരാണ് വഞ്ചിക്കപ്പെട്ടത്.

കൊച്ചി: അപ്രശസ്തരായ 120 എഴുത്തുകാരുടെ പുസ്തകങ്ങൾ ഒരുമിച്ച് പ്രകാശനം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയ പ്രസാധകൻ ഒടുവിൽ മുങ്ങി. എറണാകുളം ആരക്കുന്നത്തെ ഹാളിനുമുന്നിൽ ഒരു പകൽ മുഴുവൻ കാത്തിരുന്നെങ്കിലും പ്രസാധകന്‍റെ അഡ്രസുപോലും ഇവരുടെ പക്കൽ ഉണ്ടായിരുന്നില്ല. വഞ്ചിക്കപ്പെട്ടെന്നറിഞ്ഞ് വീട്ടമ്മമാരടക്കമുളള എഴുത്തുകാർ പൊലീസിൽ പരാതിപ്പെട്ട് മടങ്ങി. തിരുവനന്തപുരം മുതൽ കാസർകോ‍ഡ് വരെയുളള അധ്യാപകരും വീട്ടമ്മമാരും സർക്കാർ ഉദ്യോഗസ്ഥരും വിദ്യാ‍ർഥിനകളുമടക്കമുള്ളവരടക്കമുള്ളവരാണ് വഞ്ചിക്കപ്പെട്ടത്. സിദ്ധാർഥൻ എന്ന് പരിചയപ്പെടുത്തിയ ഒരാളെയാണ് ഫേസ്ബുക്കിൽ ഇവരൊക്കെ പരിചയപ്പെടുന്നത്. തുച്ഛമായ തുകയ്ക്ക് പുസ്തകം പ്രസിദ്ധികരീച്ച് നൽകാം എന്നായിരുന്നു വാഗ്ദാനം. നാലായിരം മുതൽ നാൽപതിനായിരം വരെ പലപ്പോഴായി യുപിഐ ആപ്പുകളിലൂടെ കൈമാറി.

എറണാകുളം ആരക്കുന്നത്തെ ഹാളിൽവെച്ച് പ്രകാശനം നടത്തുമെന്നായിരുന്നു ഒടുവിൽ അറിയിച്ചത്. 120 പേരും അവരുടെ കുടുംബാഗങ്ങളും പകൽ മുഴുവൻ കാത്തിരുന്നെങ്കിലും പ്രസാധകൻ എത്തിയില്ല. മുങ്ങിയന്നെറുപ്പിച്ചതോടെ പരാതിയുമായി എഴുത്തുകാർ മുളന്തുരുത്തി പൊലീസിനെ സമീപിച്ചു. 

സിദ്ധാർധൻ എന്നത് യഥാർഥ പേരല്ലെന്നും എറണാകുളം എടയ്ക്കാട്ടുവയൽ സ്വദേശിയായ സതീഷാണ് എഴുത്തുകാരെ കബളിപ്പിച്ചതെന്നും സൂചനയുണ്ട്. പൊലീസ് അന്വേഷണം ഊർജിതമാക്കി. സ്വന്തം സൃഷ്ടികൾക്ക് അച്ചടി മഷി പുരളാൻ കാത്തിരുന്ന 120 പേരാണ് ഒടുവിൽ ചതിക്കപ്പെട്ടന്നറിഞ്ഞ് ആശയറ്റ് മടങ്ങിയത്. പലരിൽ നിന്നും പല തുകയാണ് ഇയാൾ കൈക്കലാക്കിയത്. ലക്ഷങ്ങളോളം രൂപ വെട്ടിച്ചാണ് ഇയാൾ മുങ്ങിയത്. ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ഇയാൾ ഇത്തരത്തിൽ മുമ്പും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നതും പരിശോധിക്കുന്നു. പുസ്തകം പ്രസിദ്ധീകരിക്കുക എന്നത് ഇവരിൽ പലരുടെയും സ്വപ്നമായിരുന്നു. ഓൺലൈനിൽ ഇയാൾ ഇവരെ വിശ്വസിപ്പിക്കുന്ന രീതിയിലാണ് പെരുമാറിയിരുന്നത്. എന്നാൽ മേൽവിലാസം പോലും കൈമാറാതിരിക്കാൻ ശ്രദ്ധിച്ചു. 

നരബലിക്കായി കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ സംഭവം: യുവതിക്ക് ഉപദേശം നല്‍കിയ ആളിലേക്ക് അന്വേഷണം

click me!