നാളികേര സംഭരണം: 'കർഷകർക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കണം', കേരള കോണ്‍ഗ്രസ് പ്രത്യക്ഷസമരത്തിന്

Published : Nov 13, 2022, 07:20 AM ISTUpdated : Nov 13, 2022, 11:11 AM IST
നാളികേര സംഭരണം: 'കർഷകർക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കണം', കേരള കോണ്‍ഗ്രസ് പ്രത്യക്ഷസമരത്തിന്

Synopsis

സംഭരണ കാര്യത്തിൽ നൂലാമാലകൾ ഒഴിവാക്കണം. ഇക്കാര്യങ്ങൾ സർക്കാരിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് സമരമെന്നും ജോസ് കെ മാണി

കോഴിക്കോട്: നാളികേര സംഭരണ വിഷയത്തിൽ കേരള കോൺഗ്രസ് പ്രത്യക്ഷ സമരത്തിന്. കോഴിക്കോട് നടന്ന സമര പ്രഖ്യാപന കൺവെൻഷൻ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു. കർഷകർക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കുക, കൂടുതൽ സംഭരണ കേന്ദ്രങ്ങള്‍ തുറക്കുക, തേങ്ങ സംഭരണ കാര്യത്തിലെ നൂലാമാലകൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. നാളികേര സംഭരണ കാര്യത്തില്‍ പല തടസങ്ങളും നിലനില്‍ക്കുന്നതായി ജോസ് കെ മാണി ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. ബഫര്‍ സോണ്‍ വിഷയത്തിന് പിന്നാലെ നാളികേര കര്‍ഷകരുടെ പ്രശ്നത്തിലും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമാക്കാനാണ് കേരളകോണ്‍ഗ്രസ് തീരുമാനം. 

PREV
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം