
പാലക്കാട്: വാളയാർ ചുള്ളിമടയിൽ മരം വെട്ടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ചുള്ളിമട സ്വദേശി വിജയ് (42) ആണ് മരിച്ചത്.
മരംവെട്ടുന്നതിനിടെ വൈദ്യുതി ലൈനിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു. ഷോക്കേറ്റ് വൈകാതെ തന്നെ മരണം സംഭവിച്ചു. മൃതദേഹം മരത്തില്‍ തന്നെയായിരുന്നു. പിന്നീട് ഫയര്‍ ഫോഴ്സെത്തിയാണ് മൃതദേഹം താഴേക്ക് ഇറക്കിയത്.
തുടര്‍ച്ചയായ മഴയായതിനാലാണ് കാല്‍ വഴുതി അപകടം സംഭവിച്ചതെന്ന് കരുതുന്നു. ഇത്തരത്തിലുള്ള ജോലികളിലേര്‍പ്പെടുന്നവര്‍ സുരക്ഷാമുൻകരുതല്‍ തേടണമെന്നും, ജാഗ്രത പാലിക്കണമെന്നും ഈ ദാരുണസംഭവവും ഓര്‍മ്മപ്പെടുത്തുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam