കൊല്ലത്ത് വയോധികനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; സൂര്യാഘാതമേറ്റിട്ടുണ്ടെന്ന് സംശയം

Published : Apr 25, 2026, 02:05 PM IST
death news

Synopsis

രാവിലെ വീട്ടിൽ നിന്നും സ്വന്തം വയലിലെ കൃഷിടത്തിലേക്ക് പോയതാണ് ബേബി. 11.30 യോടെ സമീപത്ത് കൃഷിപ്പണിക്ക് എത്തിയവരാണ് വെയിലത്ത് വീണുകിടക്കുന്ന ബേബിയെ കണ്ടത്.

കൊല്ലം: കുന്നിക്കോട് വയോധികനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞാറാക്കാട് തെങ്ങിൻ തറയിൽ ബേബി ഫിലിപ്പ് (85) ആണ് മരിച്ചത്. സൂര്യാഘാതമേറ്റിട്ടുണ്ടെന്ന് സംശയം. രാവിലെ വീട്ടിൽ നിന്നും സ്വന്തം വയലിലെ കൃഷിടത്തിലേക്ക് പോയതാണ് ബേബി. 11.30 യോടെ സമീപത്ത് കൃഷിപ്പണിക്ക് എത്തിയവരാണ് വെയിലത്ത് വീണുകിടക്കുന്ന ബേബിയെ കണ്ടത്. കുന്നിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കുന്നിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തുന്നയാളാണ് മരിച്ച ബേബി. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയുകയുള്ളു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുതലപ്പൊഴിയിൽ തിരയിൽ പെട്ട് ബോട്ട് മറിഞ്ഞു; രണ്ട് തൊഴിലാളികളെ കാണാനില്ല, രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി കനത്ത കടലാക്രമണം
അജിത് കുമാറിന്‍റെ സസ്പെൻഷൻ എസ് ശ്രീജിത്തിന് ഗുണമായി, ഡിജിപി പദവി നൽകി സർക്കാർ ഉത്തരവിറക്കി; യോഗേഷ് ഗുപ്ത ബെവ്കോ എംഡി, ബൽറാം ഉപാധ്യായ ഫയർഫോഴ്‌സ് മേധാവി